യു.എ.ഇയിൽ 30 മുതൽ പെരുന്നാൾ അവധി

ദുബൈ: യു.എ.ഇയിലെ ഫെഡറല്‍ സർക്കാർ ജീവനക്കാർക്ക്​ ഏപ്രിൽ 30 മുതൽ ഈദുല്‍ ഫിത്വര്‍ അവധി. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും അവധിയെന്നാണ്​ അധികൃതർ അറിയിച്ചിരിക്കുന്നത്​. ഇതനുസരിച്ച്​ മേയ്​ ഒന്നിനാണ്​ പെരുന്നാളെങ്കിൽ മൂന്ന്​ വരെയും രണ്ടിനാണെങ്കിൽ നാല്​ വരെയും അവധി ലഭിക്കും.

ഇ​തോടെ ജീവനക്കാർക്ക്​ നാലോ അ​ഞ്ചോ ദിവസം ദിവസം അവധി ദിനങ്ങൾ ലഭിക്കുമെന്ന്​ ഉറപ്പായി. ഈദുല്‍ ഫിത്വര്‍ മെയ് രണ്ടിനായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ അഞ്ചു ദിവസത്തെ അവധി ജീവനക്കാർക്ക്​ ലഭിക്കും.

Tags:    
News Summary - Eid holiday from 30 in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.