പെരുന്നാൾ: യു.എ.ഇയിലെ സർക്കാർ ജീവനക്കാർക്ക്​ ഒമ്പത്​ ദിവസം അവധി

ദുബൈ: പെരുന്നാളിന്​ യു.എ.ഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക്​ ഒമ്പത്​ ദിവസം അവധി ലഭിക്കും. മെയ്​ ആറ്​ വരെയാണ്​ പെരുന്നാൾ അവധി. എന്നാൽ, ഏഴ്​, എട്ട്​ തീയതികൾ ശനിയും ഞായറും ആയതിനാൽ ആകെ ഒമ്പത്​ ദിവസം അവധി ലഭിക്കും.

മെയ്​ ഒന്നിനാണ്​ പെരുന്നാൾ എങ്കിൽ മൂന്ന്​ വരെയും രണ്ടിനാണ്​ പെരുന്നാൾ എങ്കിൽ നാല്​ വരെയും അവധി നൽകുമെന്നാണ്​ നേരത്തെ അറിയിച്ചിരുന്നത്​. എന്നാൽ, പുതിയ അറിയിപ്പ്​ പ്രകാരം പെരുന്നാൾ ഏത്​ ദിവസമാണെങ്കിലും മെയ്​ ആറ്​ വരെ അവധിയാ​യിരിക്കും.

അതേസമയം, സ്വകാര്യ സ്ഥാപനങ്ങൾക്ക്​ നേരത്തെ പ്രഖ്യാപിച്ച നാലോ അഞ്ചോ ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. ഷാർജയിലെ സർക്കാർ ജീവനക്കാർക്കും മെയ്​ എട്ട്​ വരെ അവധി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.

Tags:    
News Summary - Eid: Nine days off for government employees in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.