???????? ??????? ?????????? ??????? ?????? ????????????? ???? ??????? ???? ??????? ???????? ????????? ????? ????? ???????? ??????????

പ്രവാസി ശ്രീ സർഗോത്സവം സമാപിച്ചു

ഷാർജ:  സ്​ത്രീശാക്തീകരണം മുഖമുദ്രയാക്കി പ്രവർത്തിച്ചുവരുന്ന ‘പ്രവാസി ശ്രീ ഷാർജ’ അംഗങ്ങൾക്കായി സർഗ്ഗോത്സവം നടത്തി. പ്രവാസി ഇന്ത്യ കേന്ദ്ര വൈസ്​ പ്രസിഡൻറ്​ ബുനൈസ്​ കാസിം സർഗോത്സവം  ഉദ്ഘാടനം ചെയ്​തു. വീടകങ്ങളിൽ ഒതുങ്ങിക്കഴിയുന്ന സ്​ത്രീകളുടെ കഴിവുകളെ സാമൂഹിക നന്മക്കായി ഉപയോഗിക്കുവാനുള്ള പരിശ്രമങ്ങൾ നടത്തുന്ന പ്രവാസി ശ്രീയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.  
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രവാസി ഷാർജ പ്രസിഡൻറ്​ കെ. സക്കറിയ അധ്യക്ഷത വഹിച്ചു. പ്രവാസി ഷാർജ സെക്രട്ടറി സാദിഖ് കൊയിലാണ്ടി, കേന്ദ്ര സാംസ്​കാരിക വകുപ്പ് കൺവീനർ മുഹമ്മദലി വളാഞ്ചേരി, മുരളി, ഷാർജ പ്രവാസി ശ്രീ പ്രസിഡൻറ് റോസി ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു. ഷാർജയിലെ സാമൂഹ്യ സംസ്​കാരിക രംഗത്ത് മികച്ച സേവനം അനുഷ്ടിച്ചു വരുന്ന സ്​ത്രീകൾക്കായുള്ള ഈ വർഷത്തെ പുരസ്​കാരം ബീബിജാന് നൽകി ആദരിച്ചു. വിദ്യാഭ്യാസ മികവിനുള്ള ദുബൈ ശൈഖ് ഹംദാൻ അവാർഡ് നേടിയ അനുപമ പ്രമോദിനെയും സി.ബി.എസ്​.ഇ പത്താം തരത്തിൽ ഉയർന്ന വിജയം കരസ്​ഥമാക്കിയ ശ്രീലക്ഷ്മിയെയും  അനുമോദിച്ചു. സർഗോത്സവം ജനറൽ കൺവീനർ ഷഫീന സിറാജ് സ്വാഗതവും ഷാർജ പ്രവാസി ശ്രീ ട്രഷറർ  മുംതാസ്​ നന്ദിയും പറഞ്ഞു.   

പരിപാടിയോടനുബന്ധിച്ച് ആവേശകരമായ കലാസാഹിത്യ മത്സരങ്ങളും നടന്നു. കവിതയിൽ  മഞ്ജു, രശ്മി സേതു, ജയശ്രീ നായർ  എന്നിവരും നിമിഷ പ്രസംഗത്തിൽ ശബ്ന ഷമീദ്, രേഖ അജിത്, ഫാത്തിമ അബ്ദുൽ ഗഫൂറും ഭാവാഭിനയത്തിൽ ബേനസീറ, റാണി ഷാജു കുമാർ, സീമ ഗോപിനാഥും ഗ്രൂപ്പ് വിഭാഗത്തിൽ നടന്ന നാടൻ പാട്ടിൽ അബുഷഗാര, അൽ ഗുവൈർ, അൽ ഖ്വാസിമിയ യൂണിറ്റുകൾ ഒന്ന്, രണ്ട്, മൂന്ന് സ്​ഥാനങ്ങൾ കരസ്​ഥമാക്കി. ലേഖന മത്സരത്തിൽ മാജിദ, ഷീബ മോൾ, ജസ്​ലീന എന്നിവരും, കവിത രചനക്ക് ജസീറ ഹിഷാം, ഫഹ്മിദ, സലീന മുനീർ എന്നിവരും, ചെറുകഥ മത്സരത്തിൽ സമീറ നിയാസ്​, നിഷീദ ഷാക്കിർ, ആനി മാത്യു എന്നിവരും, തീവ്ര അനുഭവങ്ങൾ പകർത്തിയ പ്രവാസി കുറിപ്പ് മത്സരത്തിൽ റംല അബ്ദുല്ല, മുംതാസ്​ ഹംസ, ജഷീല എന്നിവരും, കാർട്ടൂൺ മത്സരത്തിൽ മിഥില, റമീഷ സമീർ, നിഷീദ ഷാക്കിർ എന്നിവരും, പോസ്റ്റർ മേക്കിങ് മത്സരത്തിൽ മിഥില, ജസ്​ലീന, ഷാഹിദ നാസർ എന്നിവരും യഥാക്രമം ഒന്ന് രണ്ട്, മൂന്ന് സ്​ഥാനങ്ങൾക്ക് അർഹരായി. മത്സരയിനങ്ങൾക്ക് പുറമെ ഷാർജയിലെ വിവിധ യൂണിറ്റുകൾ പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു.  

Tags:    
News Summary - events-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.