ദുബൈ:പ്രവാസി ക്ഷേമ നിധിയിലെ വർധിപ്പിച്ച പെൻഷൻ മാർച്ച് മുതൽ നൽകി തുടങ്ങും. ക്ഷേമ നിധി പെൻഷൻ 3000-3500 ആക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു. എന്നാൽ, ഇതിന്റെ വിജ്ഞാപനം കഴിഞ്ഞ ദിവസമാന് വന്നത്. ചില നടപടികൂടി പൂർത്തിയായാൽ മാർച്ചിലോ ഏപ്രിലോ പെൻഷൻ കൊടുത്ത് തുടങ്ങും. തിരിച്ചെത്തിയ പ്രവാസി കാറ്റഗറിയിലുള്ളവർക്ക് 3,000 നിലവിൽ പ്രവാസികൾ ആയിരിക്കുന്ന കാറ്റഗറിയൽപെട്ടവർക്ക് 3,500 രൂപ വീതമാണ് പെൻഷൻ. മുൻപ് എല്ലാവർക്കും 2000 ആയിരുന്നു. നിലവിൽ 20,000ൽ അധികം ആളുകളാണ് പെൻഷൻ കൈപറ്റുന്നത്. ആറ് ലക്ഷത്തോളം പേരാണ് പദ്ധതിയിലുള്ളത്. https://pravasikerala.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി പദ്ധതിയിൽ ചേരാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.