റാസല്‍ഖൈമ: പ്രവാസി തൊഴിലാളികളുടെ ക്ഷേമപദ്ധതികള്‍ പ്രാബല്യത്തില്‍ വരുത്താൻ ക്രിയാത്മക പിന്തുണ നല്‍കുമെന്ന് ദുബൈ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍പുരി. റാക് ജസീറ അല്‍ ഹംറ ഡാബര്‍ ലേബര്‍ ക്യാമ്പില്‍ 'ബ്രേക്ക് ഫാസ്റ്റ് വിത്ത് സി.ജി' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബം പോറ്റുന്നതിനൊപ്പം രാജ്യത്തിന്റെ പുരോഗതിക്കായി പ്രവാസി തൊഴിലാളികള്‍ നിശ്ശബ്ദ സേവനമാണ് നിര്‍വഹിക്കുന്നത്. തൊഴിലാളികളില്‍ നിന്ന് ലഭിക്കുന്ന അനുഭവങ്ങള്‍ അധികൃതരുമായി പങ്കുവെക്കും. പ്രവാസി തൊഴിലാളി ക്ഷേമത്തിന് പ്രതിജ്ഞാബദ്ധമായ ഇന്ത്യന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ വിവിധ ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതില്‍ പങ്കാളികളാകാന്‍ തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. പി.ബി.എസ്.കെ മൊബൈല്‍ ആപ് വഴിയോ 80046342 ടോള്‍ ഫ്രീ നമ്പര്‍ മുഖേനയോ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി തൊഴിലാളികള്‍ക്ക് ബന്ധപ്പെടാമെന്നും അമന്‍പുരി വ്യക്തമാക്കി.
തൊഴിലാളികളോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ച അമന്‍പുരി അവരുടെ ക്ഷേമ വിവരങ്ങള്‍ ആരാഞ്ഞു. ഡാബര്‍ നിര്‍മാണ പ്ലാന്റുകളിലെ പ്രവര്‍ത്തനങ്ങള്‍ നോക്കിക്കണ്ട ശേഷം തൊഴിലാളികളുടെ കലാ പ്രകടനങ്ങളും ആസ്വദിച്ചു. റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി പ്രസിഡന്റ് ഡോ. നിഷാം നൂറുദ്ദീന്‍, സെക്രട്ടറി സുമേഷ് മഠത്തില്‍, ഡാബര്‍ സി.ഇ.ഒ ക്രിഷന്‍ ചുട്ടാനി, സി.ഒ.ഒ രോഹിത് ജെയ്സ്വാള്‍, ജി.എം അഞ്ജന് ദാസ്, ഓപറേഷന് ഹെഡ് സുബ്ബ റാവു, എച്ച്.ആര് ഹെഡ് പ്രഫുല്‍ കുമാര്‍, മാനേജര്‍ പ്രഭു വേണുഗോപാലന്‍ എന്നിവര്‍ ഡോ. അമൻപുരിയെ സ്വീകരിച്ചു.
ലേബര്‍ കോണ്‍സല്‍ ടാഡു മാമു, വൈസ് കോണ്‍സല്‍ ആനന്ദ്കുമാര്‍, ഐ.ആര്.സി ഭാരവാഹികളായ ഡോ. മാത്യു, പത്മരാജ്, ഡോ. അജിത് ചെറിയാന്, പി.ബി.എസ്.കെ മാനേജര്‍ അനീഷ് ചൗധരി എന്നിവര്‍ കോണ്‍സല്‍ ജനറലിനെ അനുഗമിച്ചു.
റാസല്‍ഖൈമ: റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ (ഐ.ആര്.സി) പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് ദുബൈ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍പുരി. റാക് ഡാബര്‍ ലേബര്‍ ക്യാമ്പില്‍ 'ബ്രേക്ക് ഫാസ്റ്റ് വിത്ത് സി.ജി' സാംസ്കാരിക പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തവേയാണ് ഐ.ആര്.സിയുടെ സേവനങ്ങളെ അമന്‍പുരി പ്രകീര്‍ത്തിച്ചത്.
തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അറബി ഉള്‍പ്പെടെയുള്ള വിദേശഭാഷാ പരിശീലനം ആവശ്യമെങ്കില്‍ സൗകര്യമൊരുക്കുന്നത് ആലോചിക്കാം. ഇതിനായി ഐ.ആര്.സി പോലുള്ള സംവിധാനങ്ങള്‍ക്കും ഡാബര്‍ പോലുള്ള സ്ഥാപനങ്ങള്‍ക്കും കോണ്സുലേറ്റിനൊപ്പമുള്ള പി.ബി.എസ്.കെയുമായി ബന്ധപ്പെട്ടാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സാധ്യമാകുമെന്നും അമന്‍പുരി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.