ദുബൈ: സ്പൈനൽ മസ്കുലാർ അട്രോഫിയെന്ന അത്യപൂർവ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിനായി കേരളമൊന്നാകെ കൈകോർത്തേപ്പാൾ കാരുണ്യത്തിെൻറ കരങ്ങൾ നീട്ടി പ്രവാസ ലോകവും. പ്രവാസി വ്യവസായി മുഹമ്മദ് ഷാജിയുടെ നേതൃത്വത്തിലുള്ള അബ്രക്കോ ഗ്രൂപ്പിലെ ജീവനക്കാരും മാനേജ്മെൻറും ചേർന്ന് ഒറ്റ ദിവസംകൊണ്ട് സ്വരൂപിച്ചത് കോടിയിലേറെ രൂപ.
മുഹമ്മദിെൻറ ചികിത്സ സഹായനിധി േക്ലാസ് ചെയ്തതോടെ ബാക്കി വന്ന 1.12 കോടി രൂപ ഇതേ അസുഖം ബാധിച്ച മൂന്ന് കുട്ടികൾക്കായി വീതിച്ച് നൽകുമെന്ന് മാനേജ്മെൻറ് അറിയിച്ചു.
മുഹമ്മദിെൻറ ചികിത്സാ സഹായ വാർത്ത അറിഞ്ഞതോടെ ജീവനക്കാരോട് സഹായം അഭ്യർഥിച്ച് തിങ്കളാഴ്ചയാണ് നിലമ്പൂർ ചന്തക്കുന്ന സ്വദേശിയായ ഷാജി എഫ്.ബിയിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
ഇന്ത്യക്ക് പുറമെ ദുബൈ, ആസ്ട്രേലിയ എന്നിവിടങ്ങളിലെ 750ഒാളം ജീവനക്കാർ ഇത് ഏറ്റെടുക്കുകയായിരുന്നു. ആദ്യ ദിവസം മുഹമ്മദിെൻറ അക്കൗണ്ടിലേക്ക് നേരിട്ട് പണം അയച്ചു. തുക നേരിട്ട് അയച്ചതിനാൽ എത്രയാണെന്ന് കൃത്യമായി അറിയില്ല. എന്നാൽ, അക്കൗണ്ട് േക്ലാസ് ആയതോടെ പണം അയക്കാൻ കഴിയാതെയായി. ഇൗ തുക ജീവനക്കാർ ഷാജിയെ ഏൽപിക്കുകയായിരുന്നു.
1.12 കോടി രൂപയാണ് ജീവനക്കാർ ഏൽപിച്ചിരിക്കുന്നതെന്ന് ഷാജി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച ഈറോഡിലെ മൈത്ര എന്ന പെൺകുട്ടി, പെരിന്തൽമണ്ണയിലെ ഇമ്രാൻ മുഹമ്മദ്, ലക്ഷദ്വീപിലെ നാസറിെൻറ നാല് മാസം പ്രായമുള്ള മകൾ എന്നിവർക്ക് ഇൗ തുക വീതിച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.