എക്സ്​പോയിലെ അൽവസ്​ൽ ഡോമിൽ നടന്ന ‘യങ്​ സ്റ്റാർസ്​’ പരിപാടിയിൽ പ​ങ്കെടുക്കുന്ന കുട്ടികൾ

എ​ക്സ്​​പോ 2020 മഹാമേള ഇനി ഒരുമാസം കൂടി

ദു​ബൈ: യു.​എ.​ഇ​യു​ടെ മ​ഹാ​മേ​ള​യാ​യ എ​ക്സ്​​പോ 2020 ഇ​നി ഒ​രു​മാ​സം കൂ​ടി. അ​ഞ്ചു​ മാ​സം പി​ന്നി​ടു​മ്പോ​ൾ ഒ​ന്ന​ര കോ​ടി സ​ന്ദ​ർ​ശ​ക​രു​മാ​യി ആ​ഘോ​ഷം പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്​ എ​ക്സ്​​പോ​യി​ൽ. 2021 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നാ​ണ്​ എ​ക്സ്​​പോ തു​ട​ങ്ങി​യ​ത്. ര​ണ്ടു​ കോ​ടി സ​ന്ദ​ർ​ശ​ക​ർ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ പ​ങ്കു​വെ​ച്ചാ​ണ്​ മ​ഹാ​മേ​ള​ക്ക്​ കൊ​ടി​യേ​റി​യ​ത്. മ​ഹാ​മാ​രി​ക്കാ​ല​ത്തും ഒ​ന്ന​ര കോ​ടി സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യ എ​ക്സ്​​പോ​യി​ലേ​ക്ക്​ അ​വ​സാ​ന മാ​സം ജ​ന​ങ്ങ​ൾ ഒ​ഴു​​കി​യെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. കൂ​ടു​ത​ൽ ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന​തി​ന്​ ആ​വേ​ശ​ക​ര​മാ​യ പ​രി​പാ​ടി​ക​ളും എ​ക്സ്​​പോ ഒ​രു​ക്കു​ന്നു​ണ്ട്. തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക്​ വേ​ണ്ട എ​ന്ന ന​ല്ല​വാ​ർ​ത്ത​യു​മാ​യാ​ണ്​ എ​ക്സ്​​പോ അ​വ​സാ​ന​മാ​സം സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കു​ന്ന​ത്.

വി.​ഐ.​പി സ​ന്ദ​ർ​ശ​ക​ർ

ഇ​തി​ന​കം ഒ​രു​പി​ടി വി.​ഐ.​പി സ​ന്ദ​ർ​ശ​ക​ർ എ​ക്സ്​​പോ​യി​ലൂ​ടെ മി​ന്നി​മാ​ഞ്ഞു​ക​ഴി​ഞ്ഞു. പാ​ട്ടു​പാ​ടി​യും നൃ​ത്തം ചെ​യ്​​തും ട്രാ​ക്കി​ലി​റ​ങ്ങി​യും ക്ലാ​സെ​ടു​ത്തും പ​രി​ശീ​ല​നം ന​ൽ​കി​യും ചാ​രി​റ്റി​യി​ലേ​ർ​പെ​ട്ടും അ​വ​ർ എ​ക്​​സ്​​പോ​യു​ടെ ഖ്യാ​തി ലോ​ക​ത്തേ​ക്ക്​ മു​ഴു​വ​ൻ വ്യാ​പി​പ്പി​ച്ചു. ഉ​സൈ​ൻ ബോ​ൾ​ട്ട്, ല​യ​ണ​ൽ മെ​സ്സി, ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, ദീ​പി​ക പ​ദു​ക്കോ​ൺ, സ​ഞ്ജു സാം​സ​ൺ, മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി കോ​ച്ച്​ പെ​പ്​ ഗാ​ർ​ഡി​യോ​ള, ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ്​ ടീം​ ​മു​ൻ നാ​യ​ക​ൻ സ്​​റ്റീ​ഫ​ൻ ​െഫ്ല​മി​ങ്, ല​ബ​നീ​സ്​ ന​ടി ന​ദൈ​ൻ ല​ബ​കി, അ​മേ​രി​ക്ക​ൻ ന​ട​നും സം​വി​ധാ​ന​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും നി​ർ​മാ​താ​വു​മാ​യ ബ്ര​യാ​ൻ ക്രാ​ൻ​സ്​​റ്റ​ൺ, ഈ​ജി​പ്​​ഷ്യ​ൻ സൂ​പ്പ​ർ​താ​രം അ​മ​ർ ദി​യാ​ബ്, പ്ര​ശ​സ്​​ത ന​ടി വ​നീ​സ കി​ർ​ബി, ഇ​റാ​ഖി താ​രം കാ​ദിം അ​ൽ സ​ഹി​ർ, ആ​ഴ്​​സ​ന​ൽ കോ​ച്ച്​ മൈ​ക്ക​ൽ ആ​ർ​​ട്ടെ​റ്റ, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ന​ടി​മാ​രാ​യ നൊം​സാ​മോ എം​ബാ​ത്ത, സോ​സി​ബി​നി ​ടു​ൻ​സി, ഇ​റ്റാ​ലി​യ​ൻ താ​രം ആ​െ​ന്ദ്ര ബൊ​സെ​ല്ലി, സൗ​ദി ന​ട​ൻ ഖാ​ലി​സ്​ അ​ൽ​ഖ​ലെ​ദി, കു​വൈ​ത്ത്​ ഇ​ൻ​​ഫ്ലു​വ​ൻ​സ​ർ നോ​ഹ ന​ബീ​ൽ തു​ട​ങ്ങി​യ​രെ​ല്ലാം എ​ക്സ്​​പോ​യി​ലെ​ത്തി.

സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ, യു.​കെ രാ​ജ​കു​മാ​ര​ൻ വി​ല്യം, മൊ​ണാ​ക്കോ രാ​ജ​കു​മാ​ര​ൻ ആ​ൽ​ബ​ർ​ട്ട്​ ര​ണ്ടാ​മ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ഷ്ട്ര​നേ​താ​ക്ക​ളും എ​ക്സ്​​പോ സ​ന്ദ​ർ​ശി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്, ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ്​ റി​യാ​സ്, കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, ന​ട​ൻ മ​മ്മൂ​ട്ടി തു​ട​ങ്ങി​യ​വ​ർ എ​ക്സ്​​പോ​യി​ലെ​ത്തി. ഇ​ന്ന്​ മ​മ്മൂ​ട്ടി, ശ്രീ​നാ​ഥ്​ ഭാ​സി, സൗ​ബി​ൻ ഷാ​ഹി​ർ എ​ന്നി​വ​ർ എ​ക്സ്​​പോ​യി​ലെ ഇ​ന്ത്യ​ൻ പ​വി​ലി​യ​നി​ൽ എ​ത്തും.

ആ​ടി​യും പാ​ടി​യും എ​ക്സ്​​പോ

അ​ഞ്ചു മാ​സ​മാ​യി ദു​ബൈ​യു​ടെ ആ​ഘോ​ഷ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​ണ്​ എ​ക്സ്​​പോ. ലോ​ക​പ്ര​ശ​സ്ത​രാ​യ എ​ത്ര​യോ ഗാ​യ​ക​രും ന​ടീ​ന​ട​ൻ​മാ​രു​മാ​ണ്​​ എ​ക്സ്​​പോ​യെ സ​മ്പ​ന്ന​മാ​ക്കി​യ​ത്. സ​മി യൂ​സു​ഫ്, എ.​ആ​ർ. റ​ഹ്​​മാ​ൻ, ശ്രേ​യ ഘോ​ഷാ​ൽ, ഹ​രി​ഹ​ര​ൻ, ല​ബ​നീ​സ്​ ഗാ​യ​ക​രാ​യ നാ​ൻ​സി അ​ജ്​​റാം, റ​ഗ​ബ്​ അ​ലാ​മ, പാ​കി​സ്​​താ​ൻ ഗാ​യ​ക​ൻ അ​ലി സ​ഫ​ർ, ചൈ​നീ​സ്​ പി​യാ​നി​സ്​​റ്റ്​ ലാ​ങ്​ ലാ​ങ്​ തു​ട​ങ്ങി​യ​വ​ർ ശ്ര​ദ്ധേ​യ​മാ​യ ചി​ല പേ​രു​ക​ൾ മാ​ത്ര​മാ​ണ്. ഇ​വ​ർ​ക്കൊ​പ്പം ജൂ​ബി​ലി പാ​ർ​ക്കി​ലും അ​ൽ​വാ​സ​ൽ പ്ലാ​സ​യി​ലും മ​ല​യാ​ളി​ക​ള​ട​ക്കം നി​റ​ഞ്ഞാ​ടി. പു​തു​വ​ത്സ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ളി​ൽ എ​ക്സ്​​പോ ത​ക​ർ​ത്താ​ടു​ക​യാ​യി​രു​ന്നു. എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നും സൗ​ജ​ന്യ ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്​ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം കൂ​ടാ​ൻ ഇ​ട​യാ​ക്കി. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ബ​സു​ക​ളി​ൽ ആ​ളെ​ണ്ണം കു​റ​വാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്​ ബ​സു​ക​ൾ നി​റ​ഞ്ഞാ​ണ്​ ഓ​ടി​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യെ പ​രി​ച​യ​പ്പെ​ടു​ത്താ​നു​ള്ള കേ​ര​ള വാ​ര​വും എ​ക്സ്​​പോ​യി​ൽ ന​ട​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ കേ​ര​ളീ​യ ക​ലാ​​രൂ​പ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു.

Tags:    
News Summary - Expo 2020 is one month away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.