റീം അൽ ഹാശിമി 

സ്​ത്രീമുന്നേറ്റം അടയാളപ്പെടുത്താൻ എക്​സ്​പോ പവലിയൻ

ദുബൈ: ലോകരാജ്യങ്ങളിലെ വിജ്ഞാനവും സംസ്​കാരവും പങ്കുവെക്കപ്പെടുന്ന എക്​സ്​പോ 2020 മഹാമേളയിൽ സ്​ത്രീകൾക്ക്​ പ്രത്യേകം പവലിയൻ. സന്ദർശകരെ ലിംഗസമത്വം, സ്​ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളിലേക്ക്​ ശ്രദ്ധ ക്ഷണിക്കുകയും അവരുടെ ഉന്നതമായ നേട്ടങ്ങളെ ആദരിക്കുകയും ചെയ്യുന്നതായിരിക്കും ഇത്​.

നൂറ്റാണ്ടിലേറെ പിന്നിട്ട മഹാമേളയുടെ ചരിത്രത്തിൽ ആദ്യമായാണ്​ സ്​ത്രീ സമൂഹത്തിനായി പവലിയൻ ഒരുങ്ങുന്നത്​. ലോകമെമ്പാടുമുള്ള സ്ത്രീകൾ നിരവധി വെല്ലുവിളികൾ നേരിടുകയും ശാക്തീകരണ തടസ്സങ്ങൾ മറികടക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അവരുടെ നേട്ടങ്ങൾ ആഘോഷിക്കാൻ ഒരു പവലിയൻ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന്​ എക്​സ്​പോ ഇൻറർനാഷനൽ പാർട്ടിസിപൻറ്​സ്​ വൈസ്​ പ്രസിഡൻറ് ഹിന്ദ്​ അൽ ഉവൈസ്​ വ്യാഴാഴ്​ച വാർത്തസ​മ്മേളനത്തിൽ പറഞ്ഞു. 

എക്​സ്​പോ വേദി 

സ്​ത്രീകളുടെ പവലിയ​െൻറ ക്രിയേറ്റിവ് ഉള്ളടക്കവും പരിപാടികളും അവർ വിശദീകരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അതിഥികളെത്തുന്ന മേളയിലൂടെ സ്​ത്രീസമൂഹത്തി​െൻറ സംഭാവനകളെ പരിചയപ്പെടുത്തുക എന്നതാണ്​ കാർടിയർ കമ്പനിയുമായി സഹകരിച്ച്​ രൂപപ്പെടുത്തുന്ന പവലിയ​െൻറ അടിസ്​ഥാന കാഴ്​ചപ്പാട്​. പാർലമെൻറിൽ 50ശതമാനം സ്​ത്രീക​ൾക്ക്​ സംവരണം നൽകിയും മന്ത്രി, നയതന്ത്ര തലങ്ങളിൽ അവരെ നിയമിച്ചും

യു.എ.ഇ സ്​ത്രീശാക്​തീകരണത്തിൽ ഏറെ മുന്നോട്ടുപോയതായി മേളയുടെ ഡയറക്​ടർ ജനറലും അന്താരാഷ്​ട്ര സഹ മന്ത്രിയുമായ റീം അൽ ഹാശിമി പറഞ്ഞു. ലോകമെമ്പാടുമുള്ള സന്ദർശകരെ സ്വാഗതം ചെയ്യുന്നഎക്സ്പോ സ്​ത്രീകശാക്​തീകരണ വിഷയം ഉന്നയിക്കാൻ സവിശേഷവും ശക്തവുമായ വേദിയാണെന്നും അവർ കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള സ്​ത്രീ കലാകാരന്മാർ, ശാസ്​ത്രജ്ഞർ, ചിന്തകർ, രാഷ്​ട്രീയക്കാർ, സംരംഭകർ, ബിസിനസുകാർ എന്നിവർ പവലിയനിലെ മജ്​ലിസിൽ അതിഥികളായെത്തും. ഒക്​

ടോബർ ഒന്നുമുതൽ 2022 മാർച്ച്​ 31വരെയാണ്​ ഇന്ത്യയടക്കമുള്ള 192 രാജ്യങ്ങൾ പ​ങ്കെടുക്കുന്ന എക്​സ്​പോ. ലക്ഷക്കണക്കിന്​ സന്ദർശകരെ പ്രതീക്ഷിക്കുന്ന പരിപാടിയുടെ അവസാനഘട്ട ഒരുക്കങ്ങളാണ്​ നടക്കുന്നത്​. വിജ്ഞാനവും വിനോദവും നിറയുന്ന പരിപാടിയിൽ ഭാവിയിലേക്ക്​ വാതിൽ തുറക്കുന അനേകം പദ്ധതികളും പരിചയപ്പെടുത്തും. പരിസ്​ഥിതി സൗഹൃദ വികസനവും സാംസ്​കാരിക പ്രത്യേകതകളും അടക്കം ലോകം അറിയാൻ ​ആഗ്രഹിക്കുന്ന മിക്ക വിശേഷങ്ങളും ഇവിടെയുണ്ടാകും. പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുനൽകുന്ന സംവിധാനങ്ങളാണ്​ ഒരുങ്ങുന്നത്​. യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ദുബൈ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കുകയും ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ വിവരങ്ങളും ഉപദേശങ്ങളും അനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുകയും ചെയ്യും.

പശ്ചിമേഷ്യ, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലയിൽ നടക്കുന്ന ആദ്യത്തെ വേൾഡ് എക്സ്പോയിലെത്തുന്ന സന്ദർശകരെ ഒരു പുതിയ ലോകത്തി​െൻറ നിർമാണത്തിനൊപ്പം ചേരാനാണ്​ ദുബൈ ക്ഷണിക്കുന്നത്​.

Tags:    
News Summary - Expo pavilion to mark women's advancement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:37 GMT