ഫഹ്മിദ ഗഫൂർ

സൗഹൃദവേദി അച്ചീവ്‌മെൻറ്​ പുരസ്‌കാരം ഫഹ്മിദ ഗഫൂറിന്

അബൂദബി: പയ്യന്നൂർ സൗഹൃദവേദി അബൂദബി ഘടകം ഏർപ്പെടുത്തിയ മൂന്നാമത് പയ്യന്നൂർ സൗഹൃദവേദി അച്ചീവ്‌മെന്‍റ്​ പുരസ്‌കാരം ഫഹ്മിദ ഗഫൂറിന് ലഭിച്ചു. പയ്യന്നൂർ സൗഹൃദവേദി അബൂദബി ഘടകം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അബ്​ദുൽ ഗഫൂറിന്‍റെയും ദലീലയുടെയും മകളാണ്. പയ്യന്നൂർ പെരുമ്പ സ്വദേശിനിയായ ഫഹ്മിദ പയ്യന്നൂർ സെന്‍റ്​ മേരീസ് കോൺവെന്‍റ്​ വിദ്യാലയത്തിൽനിന്നുമാണ് പത്താംക്ലാസ്​ പരീക്ഷ എഴുതിയത്.

പയ്യന്നൂർ സൗഹൃദവേദി അബൂദബി ഘടകത്തിലെ അംഗങ്ങളുടെ മക്കളിൽ നിന്നും പത്താം തരത്തിൽ ഏറ്റവും മികച്ച വിജയം നേടുന്ന കുട്ടിക്കാണ് അവാർഡ് നൽകുന്നത്.

എല്ലാ വിഷയത്തിലും ഉയർന്ന ശതമാനത്തോടെ എ പ്ലസ്​ ഗ്രേഡ് നേടിയാണ് ഫഹ്മിദ അവാർഡിന് അർഹമായത്.

5000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.

വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ അബൂദബി ഘടകത്തിലെ എല്ലാ കുട്ടികളെയും എക്സിക്യൂട്ടിവ് കമ്മിറ്റി അഭിനന്ദനം അറിയിച്ചു.

Tags:    
News Summary - Fahmida Gafoor receives Sauhradavedi Achievement Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.