???? ?? ???????

ലോക ജ്യൂ ജിത്​സു ​മത്സരം: ഫൈസൽ ആൽ  കെത്​ബിക്ക്​ സ്വർണം

അബൂദബി: പോളണ്ടിലെ റോസ്​ലോഫിൽ നടക്കുന്ന ലോക ജ്യു ജിത്​സു മത്സരത്തിൽ 49 കിലോ വിഭാഗത്തിൽ യു.എ.ഇക്ക്​ സ്വർണം. 
ഫൈനലിൽ ഹംഗേറിയൻ താരത്തെ പരാജയപ്പെടുത്തി യു.എ.ഇയുടെ ഫൈസൽ ആൽ കെത്​ബിയാണ്​ സ്വർണ മെഡൽ കരസ്​ഥമാക്കിയത്​. ത​​െൻറ വിജയം അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാന്​ സമർപ്പിക്കുന്നതായി ഫൈസൽ ആൽ കെത്​ബി പറഞ്ഞു. യു.എ.ഇ താരങ്ങളായ യഹ്​യ ആൽ ഹമ്മാദി, മുഹമ്മദ്​ ആൽ ഖുബൈസി, താലിബ്​ ആൽ കർബി എന്നിവർ വ്യത്യസ്​ത വിഭാഗങ്ങളിൽ നാലാം സ്​ഥാനം നേടി. 
Tags:    
News Summary - faisal-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.