ദുബൈ: നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷന്റെ പ്രവാസികൾക്കായുള്ള ആതുര സേവന പദ്ധതി ഫാമിലി കണക്ട് ദുബൈയിലും. പദ്ധതിയുടെ ദുബൈയിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ യു.എ.ഇ മുൻ പരിസ്ഥിതി, ജലം വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ കിന്ദി ഉദ്ഘാടനം നിർവഹിച്ചു. ഫാമിലി കണക്ട് പദ്ധതി വ്യത്യസ്തമായ ഒരു ആശയമാണെന്നും അത് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും വളരെയേറെ പ്രയോജനം ചെയ്യുമെന്ന് തനിക്ക് ബോധ്യമുണ്ടെന്നും ഡോ. അൽ കിന്ദി പറഞ്ഞു. കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു.
ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് ആദ്യഘട്ടത്തിൽ ഫാമിലി കണക്ട് പദ്ധതി സാധ്യമാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ദുബൈ മോർ ഇഗ്നാത്തിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ഫാ. സോജൻ പട്ടശ്ശേരിൽ, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ സെക്രട്ടറി സഫീദ്, അംഗങ്ങളായ സാനിയാസ്, ജാഫർ, ജോസ്ഫിൻ, റാഷിദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.