ദുബൈ: മലയാളി സംരംഭകരുടെ കലാകായിക സാംസ്കാരിക കൂട്ടായ്മയായ ദുബൈ ലവേഴ്സ് ക്ലബ് കുടുംബസംഗമം നടത്തി. അജ്മാനിലെ അലി ഫാം ഹൗസിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കുടുംബാംഗങ്ങളുടെ വൈവിധ്യമായ കലാപ്രകടനങ്ങളും നാടൻ കലാരൂപങ്ങളുടെ അവതരണവും സംഗമത്തിൽ അരങ്ങേറി. നൂറിലധികം കുടുംബാംഗങ്ങൾ സംബന്ധിച്ചു.
ചെയർമാൻ സുൽഫിക്കർ അഹ്മദ് മൈലക്കര അധ്യക്ഷത വഹിച്ചു. എ.കെ. ഫൈസൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വി.കെ. ശംസുദ്ദീൻ മുഖ്യാതിഥിയായി. റഷീദ് പുതുശ്ശേരി, ഷൈൻ മുഹമ്മദ്, നദീർ ചോലൻ, സഫർ, ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു. ഷാഫി അൽ മുർഷിദി, സൈനുദ്ദീൻ ഹോട്ട്പാക്ക്, പി.ടി.എ മുനീർ, അനീസ് അറക്കൽ, അബ്ദുൽ ലത്തീഫ് അൽ ഷറൂണി, റഫീഹുല്ല തുടങ്ങിയവർ പങ്കാളികളായി. ഫാത്തിമ സഫറിന്റെ നേതൃത്വത്തിൽ വനിത വിങ് പ്രവർത്തകരും പങ്കെടുത്തു. കുട്ടികളുടെ ഒപ്പനയും സിനിമ പിന്നണി ഗായകൻ അൻസാറിന്റെയും പ്രവാസി ഗായകൻ ഫിറോസ് പയ്യോളിയുടെയും നേതൃത്വത്തിലുള്ള ഗാനസന്ധ്യയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.