ദുബൈ: ഒരു പാവം ഡ്രൈവറുടെ ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് രണ്ടുദിവസം മുൻപ് ദുബൈ ശൈഖ് സായിദ് റോഡിൽ ഒരു വൻ തീ ദുരന്തം ഒഴിവായത്. 27 തൊഴിലാളികളുമായി വന്ന ബസിൽ ശബ്ദവും എന്തോ അപാകതയും ശ്രദ്ധയിൽപ്പെട്ട അദ്ദേഹം എല്ലാവരോടും ഉടനടി പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഏതാനും നിമിഷങ്ങൾക്കകം ബസ് പൂർണമായി കത്തിച്ചാമ്പലാവുകയും ചെയ്തു. ഉമ്മുൽഖുവൈനിൽ നിരവധി കാറുകളാണ് അടുത്ത ദിവസങ്ങളിലായി കത്തിയത്.
വാഹനങ്ങളുടെ പരിശോധനയും അറ്റകുറ്റപ്പണിയും നിർബന്ധമായും ചെയ്യുകയാണ് ഇത്തരം അപകടങ്ങൾ തടയുന്നതിലെ ഏറ്റവും പ്രധാനമാർഗം. നമ്മുടെ വാഹനം മൂലം റോഡിലെ മറ്റു യാത്രക്കാരും ദുരിതത്തിലും അപകടത്തിലുമാകും എന്നത് മറക്കരുത്.
അഭ്യന്തര മന്ത്രാലയത്തിെൻറ സിവിൽ ഡിഫൻസ് വിഭാഗം വാഹനങ്ങളുടെ തീ പിടിത്തം തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ജനശ്രദ്ധയിൽപെടുത്തിയിട്ടുണ്ട് വാഹനങ്ങളിൽ തീ പിടിത്ത സാധ്യതയുള്ള വസ്തുക്കളൊന്നും സൂക്ഷിക്കരുത്. കാറിെൻറ ഒായിൽ ലെവലും കൂളിങും ഉറപ്പാക്കണം.
ഇന്ധന ചോർച്ച, അഴിഞ്ഞു കിടക്കുന്ന പഴകിയ കേബിളുകൾ എന്നിവയാണ് വാഹനങ്ങൾ കത്താൻ ഇടയാക്കുന്ന മുഖ്യകാരണം. പെട്രോൾ ചോർന്നു നിൽക്കുന്ന വാഹനം താപനില ഉയർന്നാൽ സ്വയം കത്തിയമർന്നേക്കും. നിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിക്കുന്നതും നിയമവിരുദ്ധമായി വാഹനത്തിൽ മാറ്റങ്ങൾ വരുത്തുന്നതും അപകടത്തിനിടയാക്കിയേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.