ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ വെയർ ഹൗസിൽ തീപിടിത്തം. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഉമ്മു റാമൂലിലെ വെയർ ഹൗസിനാണ് തീപിടിച്ചത്. ഉടനെ സംഭവസ്ഥലത്തെത്തിയ ദുബൈ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
അൽ റാഷിദീയ സ്റ്റേഷനിലെ സംഘമാണ് തീ അണക്കാൻ നേതൃത്വം നൽകിയത്. സ്ഥലത്തെത്തി പത്ത് മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി. എല്ലാ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചുവെന്ന് ദുബൈ ഡ്യൂട്ടി ഫ്രീ അധികൃതർ അറിയിച്ചു. അഗ്നിശമന സേന സംഘത്തിന് നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.