ദുബൈ: ടോർച്ച് ടവർ കത്തിയതിെൻറ നടുക്കം മാറുന്നതിനു മുൻപ് ദുബൈ മറീനയിൽ മൂന്നാമതും തീപിടിത്തം. മറീനയിലെ മൂവൻപിക്ക് ഹോട്ടലിലാണ് തിങ്കളാഴ്ച തീ ഉയർന്നത്. നാലുദിവസത്തിനിടെ ഈ മേഖലയില്‍ മൂന്നാം തവണയാണ് കെട്ടിടങ്ങള്‍ക്ക് തീപിടിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ടോര്‍ച്ച് ടവർ കത്തിയത്. ഞായറാഴ്ച മറീന പിനാക്കിളിലെ ടൈഗർ ടവറിനും തീ പിടിച്ചു. അതിനു പിന്നാലെയാണ് ഹോട്ടലിലെ അഗ്നിബാധ. എല്ലായിടത്തും ആളപായമില്ലാതെ യാത്രക്കാരെയും താമസക്കാരെയും ഒഴിപ്പിക്കാന്‍ സാധിച്ചു. മൂവ് ആന്‍ഡ് പിക്കിൽ രാവിലെ തീപിടുത്തമുണ്ടായ ഉടനെ താമസക്കാരെ ഒഴിപ്പിച്ചു. സിവില്ഡിഫന്സിെൻറ അഗ്നിശമന വാഹനങ്ങള്‍ കുതിച്ചെത്തി തീ അണച്ചു.
രക്ഷാസംവിധാനങ്ങളുടെയും രക്ഷാപ്രവർത്തനത്തിെൻറയും സന്നദ്ധ ഉറപ്പാണെന്നത് വ്യക്തമാവുേമ്പാളും വേനല്‍കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന ഗള്‍ഫില്‍ കൂറ്റന്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിനും അലങ്കാരത്തിനും ഉപയോഗിക്കുന്ന വസ്തുക്കളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളും വര്‍ധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.