അബൂദബി: ശൈഖ് ഖലീഫ സ്ട്രീറ്റിലെ താമസയിടത്തിൽ തീപിടിച്ചു. വിവിധ അറബ് രാജ്യങ്ങളിലെ ആറ് കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം തീപിടിച്ചത്.
എമിറേറ്റ്സ് റെഡ്് ക്രസൻറ് അബൂദബി ശാഖയിലെ സന്നദ്ധപ്രവർത്തകർ സംഭവസ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തി. കുടുംബങ്ങളെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിക്കുന്നതിനാണ് റെഡ് ക്രസൻറ് പ്രവർത്തകർ നേതൃത്വം നൽകിയത്.
അഗ്നിബാധയുണ്ടായ കെട്ടിടത്തിലെ താമസക്കാരെ രക്ഷിക്കുന്നതിന് അബൂദബി ശാഖയിെല നിരവധി സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും ഉടൻ സംഭവ സ്ഥലത്തേക്ക് കുതിക്കുകയായിരുന്നുവെന്ന് റെഡ്ക്രസൻറ് അബൂദബി ശാഖ ഡയറക്ടർ മുഹമ്മദ് സഇൗദ് അൽ റുമൈതി പറഞ്ഞു. അബൂദബി പൊലീസുമായും സിവിൽ ഡിഫൻസുമായും സഹകരിച്ച് പ്രവർത്തകർ രക്ഷാദൗത്യത്തിൽ പങ്കാളികളായി. റെഡ്ക്രസൻറും അതിെൻറ ജീവനക്കാരും അടിയന്തര സാഹചര്യങ്ങളിൽ ഉടനടി പ്രതികരണം നടത്താൻ സദാ സജ്ജരാണെന്നും മുഹമ്മദ് സഇൗദ് അൽ റുമൈതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.