ഷാര്‍ജ: അല്‍ ഖാസിമിയയിലെ ശൈഖ ഫാത്തിമ്മ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച വൈകീട്ടായിരുന്നു തീപിടിത്തം. ബഹുനില കെട്ടിടത്തിന്‍െറ പാര്‍ക്കിങ് മേഖലയില്‍ നിറുത്തിയിട്ടിരുന്ന ഒരു കാറിനാണ് ആദ്യം തീപിടിച്ചത്. ഇത് അതിവേഗം പടരുകായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഒന്‍പത് കാറുകളാണ് കത്തി നശിച്ചത്. തൊട്ടടുത്ത നിലകളിലേക്കും തീ പടര്‍ന്നു. ആര്‍ക്കും പരിക്കില്ല എങ്കിലും പലരുടെയും വിലപ്പെട്ട സാധന-സാമഗ്രികളെല്ലാം കത്തി നശിച്ചതായിട്ടാണ് അറിയുന്നത്.
താമസിക്കുന്ന മുറികള്‍ കത്തിയതിനെ തുടര്‍ന്ന് പ്രയാസത്തിലായവര്‍ക്ക് ഷാര്‍ജയിലെ സന്നദ്ധ സംഘടനകള്‍ ഹോട്ടലുകളില്‍ സൗകര്യമൊരുക്കി. അപകട കാരണം അറിവായിട്ടില്ല. തീപിടിത്തം അറിഞ്ഞ ഉടനെ സിവില്‍ഡിഫന്‍സ് പാഞ്ഞത്തെിയെങ്കിലും കാറില്‍ നിന്ന് പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കാന്‍ ഏറെ പണിപ്പെട്ടു. സിവില്‍ഡിഫന്‍സ് കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചത് കാരണമാണ് വന്‍ ദുരന്തം വഴിമാറിയതെന്ന് ഇവിടെയുള്ളവര്‍ പറഞ്ഞു. പാര്‍ക്കിങ് മേഖലയില്‍ നിന്ന് പടര്‍ന്ന തീ മുകള്‍ നിലകളിലേക്ക് പടര്‍ന്ന് പിടിച്ചതോടെ കെട്ടിടത്തിലുള്ളവര്‍ വേഗത്തില്‍ താഴെ ഇറങ്ങിയതും തുണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.