തീപിടിത്തം തടയാൻ ശ്രമിച്ച മിടുക്കിക്ക്​ സമ്മാനവുമായി ഷാർജ ​പൊലീസ്​

ഷാർജ: അൽ ഉഖൂദ്​ അൽ ഫരീദ്​ ​ൈ​പ്രമറി സ്​കൂളിൽ കഴിഞ്ഞ ദിവസം ദിബ്ബ അൽ ഹുസൻ പൊലീസ്​ സ്​റ്റേഷ​​​െൻറ മേധാവിയും ഉന്നത ഉദ്യോഗസ്​ഥരും യൂണിഫോമിൽ വന്നിറങ്ങി. അവിടെ പഠിക്കുന്ന സാറ അലി അഹ്​മദ്​ അൽ വതാരി എന്ന  കൊച്ചു മിടുക്കിക്ക്​ സമ്മാനം നൽകാൻ. വീടിനു തീ പിടിച്ച വിവരം സമയം കളയാതെ പൊലീസിലറിയിച്ച സാറ രക്ഷാപ്രവർത്തനത്തിന്​ വലിയ സഹായമാണ്​ ചെയ്​തതെന്ന്​ കേണൽ അഹ്​മദ്​ അബ്​ദുല്ല ബിൻ യാറൂഫ്​ പറഞ്ഞു. ഇത്തരം പ്രവർത്തികൾ പ്രോത്​സാഹിപ്പിക്കപ്പെടണമെന്നും സാറയെപ്പോലെ സമൂഹത്തിൽ എല്ലാവരും അപകടങ്ങളെക്കുറിച്ചും രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും ബോധവത്​കരിക്കപ്പെട്ടാൽ അപകടങ്ങൾ വലിയ അളവു വരെ ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - fire-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.