ദുബൈ: ഉമ്മുൽഖുവൈനിൽ ഉണ്ടായ അഗ്നിബാധയിൽ ഫാക്ടറി കത്തി നശിച്ചു. കണ്ടെയ്നറുകൾ നിർമിക്കുന്നയിടത്താണ് തീപ്പിടുത്തം ഉണ്ടായത്. ആർക്കും അപകടമില്ല. ഫാക്ടറിയും അനുബന്ധമായി ഉണ്ടായിരുന്ന നിർമ്മിതികളും പൂർണ്ണമായും നശിച്ചുവെന്ന് ഉമ്മുൽഖുവൈൻ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ലഫ്റ്റനൻറ് കേണൽ ഡോ. സലീംഹമദ് ബിൻ ഹംദ പറഞ്ഞു.
ഉമ്മുൽ ഖുവൈനിലെയും ഷാർജയിലേയും അഗ്നിശമനസേനാംഗങ്ങൾ ചേർന്നാണ് തീയണച്ചത്. ഉമ്മുൽഖുവൈൻ നഗരസഭയും രക്ഷാപ്രവർത്തനങ്ങളിൽ പെങ്കടുത്തു. തീയണക്കുന്നതിന് സൗകര്യമൊരുക്കാൻ പ്രദേശമാകെ പൊലീസ് നിയന്ത്രണത്തിലാക്കിയിരുന്നു. സമീപത്തെ കെട്ടിടങ്ങളിലുള്ളവരെ ഒഴിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.