റാസല്‍ഖൈമ: അഗ്നിശമന വിഭാഗത്തിന്‍െറ സമയോചിത ഇടപെടലിലൂടെ തിങ്കളാഴ്ച്ച റാസല്‍ഖൈമയില്‍ ഒഴിവായത് വന്‍ ദുരന്തം. വിദ്യാര്‍ഥികളും ജീവനക്കാരുമുള്‍പ്പെടെ 203 പേരുണ്ടായിരുന്ന റാക് ദഹാനിലെ കിന്‍റര്‍ഗാര്‍ട്ടനില്‍ തിങ്കളാഴ്ച്ച രാവിലെ തീ പിടിക്കുകയായിരുന്നു.
സംഭവ സ്ഥലത്തത്തെിയ അഗ്നിശമന സേന അടിയന്തിര നീക്കത്തിലൂടെ വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഞൊടിയിടയില്‍ നഴ്സറിക്ക് പുറത്തത്തെിക്കുകയായിരുന്നു.
ജനങ്ങളിലും രക്ഷിതാക്കളിലും ഭീതിപരത്തിയ തീ പിടുത്ത വാര്‍ത്തക്ക് പിറകെ ഒരാളും അപകടത്തില്‍പ്പെട്ടിട്ടില്ലെന്ന അധികൃതരുടെ അറിയിപ്പ് ആശ്വാസത്തോടെയാണ് ഏവരും ശ്രവിച്ചത്. റെക്കോര്‍ഡ് സമയത്തിലാണ് സിവില്‍ ഡിഫന്‍സ് വിഭാഗം സുസജ്ജ സംവിധാനങ്ങളോടെ അപകട സ്ഥലത്തെത്തിയതെന്ന് റാക് സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അലി അല്‍ മഹ്ബൂബി പറഞ്ഞു.
നഴ്സറിയോട് ചേര്‍ന്ന തിയേറ്ററില്‍ നിന്നാണ് തീ പടര്‍ന്നത്. 176 കുഞ്ഞുങ്ങളും 20 അധ്യാപകരും അഞ്ച് ശുചീകരണ ജീവനക്കാരും രണ്ട് വാച്ച്മാന്മാരുമാണ് സംഭവ സമയം സ്ഥാപനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറെത്തത്തിക്കുന്നതിലായിരുന്നു തങ്ങളുടെ പ്രഥമ പരിഗണന. ഇതില്‍ വിജയിച്ചതായും അധികൃതര്‍ വ്യക്തമാക്കി. തീ പിടുത്തത്തിന്‍െറ കാരണം വ്യക്തമായിട്ടില്ല. തുടരന്വേഷണം റാക് പൊലീസിെൻറ നേതൃത്വത്തില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.