കോവിഡ്​ കാലത്തും ഫിറ്റ്​നസിന്​ വിശ്രമമില്ല

ദുബൈ: കോവിഡ് രൂക്ഷമായ ഏപ്രിൽ, മെയ്​ മാസത്തിൽ പോലും വെർച്വലായി ഫിറ്റ്​നസ്​ പരിപാടികൾ നടത്തി മാതൃകയായ നഗരമാണ്​ ദുബൈ. നഗരത്തി​െൻറ ആരോഗ്യ സംസ്​കാരം ലോകത്തിന്​ മുന്നിലെത്തിക്കുക എന്ന ലക്ഷ്യമിട്ട്​ മൂന്ന്​ വർഷമായി നടന്നു വരുന്ന ദുബൈ ഫിറ്റ്​നസ്​ ചാലഞ്ചിന്​ ഈ വർഷവും മുടക്കമുണ്ടാവില്ല എന്ന്​ അധികൃതർ അറിയിച്ചു. ഡി.എഫ്​.സിയുടെ നാലാം എഡിഷൻ ഈ മാസം 30 മുതൽ അടുത്ത മാസം 28 വരെ നടക്കും. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ മുഖ്യകാർമികത്വത്തിലാണ്​ പരിപാടി നടക്കുന്നത്​.

സാമൂഹിക അകലം പാലിച്ച്​ എങ്ങിനെ ഫിറ്റ്​നസ്​ ചലഞ്ച്​ നടത്താം എന്നതി​െൻറ പുതുമാതൃകയായിരിക്കും ഇത്​. ഒരു മാസത്തേക്ക്​ ദിവസവും അര മണിക്കൂറെങ്കിലും പൗരൻമാരെയും താമസക്കാരെയും വ്യായാമത്തിന്​ പ്രേരിപ്പിക്കുക എന്നതാണ്​ ലക്ഷ്യം. ഈ വർഷം പരിപാടി നടക്കുമോ എന്ന്​ സംശയിച്ചിരുന്നു. എന്നാൽ, ആശങ്കകൾ അസ്​ഥാനത്താക്കിയാണ്​ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.