കാർ റേസുകൾ ഒരുപാടുണ്ട്. എന്നാൽ, വിേൻറജ് കാറുകളുടെ റേസിങ് അപൂർവമാണ്. ക്ലാസിക് കാറുകളെ അണിനിരത്തി ലോകത്തിലെ ഏറ്റവും മനോഹരമായ കാർ റേസിന് ട്രാക്കൊരുക്കുകയാണ് യു.എ.ഇ. രാജ്യത്തിെൻറ സുവർണ ജൂബിലി ആഘോഷത്തിന് മാറ്റു കൂട്ടാനാണ് ലോകത്തിലെ ഏറ്റവും മികച്ച 100 വിേൻറജ് സൂപർ കാറുകളെ അണിനിരത്തി റേസിങ് നടത്താൻ ഒരുങ്ങുന്നത്. ഏഴ് എമിറേറ്റുകളിലും നിരത്തുകൾ കീഴടക്കാൻ സൂപർ കാറുകളെത്തും. യു.എ.ഇ ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി ഡിസംബർ അഞ്ച് മുതൽ ഒമ്പത് വരെയാണ് 'മിജിലിയ എക്സ്പീരിയൻസ് യു.എ.ഇ' എന്ന പേരിൽ കാർ റേസ് നടത്തുന്നത്. ഇറ്റലിയിലെ ചരിത്ര പ്രസിദ്ധമായ കാർ റേസാണിത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട കാറുകളയായിരിക്കും എത്തുക. 'ലോകത്തിലെ ഏറ്റവും മനോഹരമായ കാർ റേസ്' എന്നാണ് യു.എ.ഇ അധികൃതർ പരിപാടിയെ വിശേഷിപ്പിച്ചത്. ചരിത്ര പ്രധാനമുള്ള ക്ലാസിക് കാറുകൾ മുതൽ പുതുകാലത്തെ സൂപർകാറുകൾ വരെ ട്രാക്കിലിറങ്ങും. 50 കാറുകൾ അറബ് ലോകത്ത് നിന്നും 50 കാറുകൾ ലോകത്തിെൻറ മറ്റ് ഭാഗത്തുനിന്നുമെത്തും. യു.എ.ഇയുടെ 50ാം വാർഷികാഘോഷത്തിന് പൊലിമ കൂട്ടാൻ അഞ്ച് ദിവസത്തിനിടെ ഏഴ് എമിറേറ്റുകളിലും കാറുകൾ എത്തും. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. 1000 മിജ്ലിയ ഇറ ക്ലാസ്, പോസ്റ്റ് 1000 മിജ്ലിയ ഇറ ക്ലാസ്, സൂപർകാർ 1000 മിജ്ലിയ ട്രാവലിങ് കലക്ഷൻ ക്ലാസ് എന്നിങ്ങനെ തിരിച്ചായിരിക്കും മത്സരം. രാജ്യതലസ്ഥാനമായി അബൂദബി കേന്ദ്രീകരിച്ചാണ് മത്സരം. ഇറ്റലിയിൽ നിന്നുള്ള 1000 മിജ്ലിയയുമായി ചേർന്നാണ് സംഘാടനം. ഇവരുടെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് യു.എ.ഇയിൽ അവതരിപ്പിക്കുന്നത്.
മോട്ടോർ സ്പോർടസ് ആരാധകർക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവമായിരിക്കും ക്ലാസിക് കാറുകളുടെ ഷോയിലൂടെ ലഭിക്കുക. 50 വയസ് മാത്രം പ്രായമുള്ള യു.എ.ഇയുടെ അതിവേഗ വളർച്ചയെ സൂചിപ്പിച്ചായിരിക്കും കാറുകൾ അതിവേഗം പായുക. റേസിങ് മത്സരം എന്നതിലുപരി, യു.എ.ഇയുടെ ചരിത്രം വിളംബരം ചെയ്യുന്നതാവും പരിപാടിയെന്ന് അധികൃതർ പറയുന്നു. യു.എ.ഇയിലെ ലോകത്തിന് മുന്നിൽ എക്സ്േപ്ലാർ ചെയ്യാൻ ഉപകരിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാജ്യത്തിനുള്ളിലെ 50 ലക്ഷം പേർ വിവിധ എമിറേറ്റുകളിൽ കാഴ്ചക്കാരായെത്തും. ബ്രിട്ടീഷ് ഇതിഹാസം സ്റ്റിർലിങ് മോസ്, അർജൻറീനയുടെ ജുവാൻ മാനുവൽ ഫാങിയോ, ജർമൻ ഡ്രൈവർ ഹൻസ് ഹെർമൻ തുടങ്ങിയ പ്രഗത്ഭർ അണിനിരക്കും.
അബൂദബി ഗ്രാൻഡ് പ്രിയുടെ തട്ടകമായ യാസ് മറീനയിൽ നിന്നായിരിക്കും തുടക്കം. ദുബൈ ഫിനാൻഷ്യൽ സെൻറർ വഴി രണ്ടാം ദിനം അൽ ഐനിലെ ജബൽ ഹഫീതിലെത്തുന്ന കാറുകൾ ഹത്തയിലും ഫുജൈറയിലെ ഫെയർമൗണ്ടിലും ചുറ്റിക്കറങ്ങും. നാലാം ദിനം ദിബ്ബയിലും ജബൽ ജെയ്സിലും കറങ്ങി റാസൽ ഖൈമയിലെ വാൾഡോർഫ് അസ്റ്റോറിയ ഹോട്ടലിൽ സമാപിക്കും. അവസാന ദിനം ഉമ്മുൽ ഖുവൈനിലെയും അജ്മാനിലെയും കണ്ടൽ കാടുകളെ തഴുകിയുണർത്തി ഷാർജ ഹൗസ് ഒാഫ് വിസ്ഡമിലെത്തും. സ്റ്റാർട്ടിങ് പൊയൻറായ യാസ് മറീന തന്നെയായിരിക്കും ഫിനിഷിങ് പൊയൻറ്. ഭാവിയിൽ എല്ലാ വർഷവും റേസ് സംഘടിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.