അബൂദബി: വിട്ടുവീഴ്ചക്കില്ലെന്ന സൂചനയുമായി യു.എ.ഇ, സൗദി, ബഹ്റൈൻ, ഇൗജിപ്ത് രാജ്യങ്ങൾ ഖത്തറുമായി ബന്ധമുള്ള ഭീകരവാദ സംഘടനകളുടെയും വ്യക്തികളുടെയും പട്ടിക പുറത്തിറക്കി. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ യൂസുഫുൽ ഖറദാവി ഉൾപ്പെടെ 59 വ്യക്തികളും 12 സംഘടനകളുമാണ് പട്ടികയിലുള്ളത്. അൽഖാഇദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകരവാദ സംഘടനകൾക്കും അവയുടെ പോഷക സംഘടനകൾക്കും മറ്റു ഭീകരവാദ ശൃംഖലകൾക്കും സാമ്പത്തിക പിന്തുണയും സാമഗ്രികളും നൽകിയ 37 വ്യക്തികളെയും ആറു സംഘടനകളെയും വിശദ വിവരങ്ങേളാടെ പട്ടികയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇൗ സംഘടനകൾക്ക് ഖത്തർ ഫണ്ട് നൽകുന്നുവെന്നാണ് നാലു രാഷ്ട്രങ്ങളുടെയും ആരോപണം.
ഖത്തറിൽ ഫണ്ട് സമാഹരണവും സഹായധന ശേഖരണവും നടത്തുന്ന വ്യക്തികളും സംഘടനകളും ദശാബ്ദത്തിലേറെയായി അൽഖാഇദയിൽനിന്ന് ആനുകൂല്യം പറ്റുന്നവരാണ്. ജി.സി.സി രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിെൻറയും ആവർത്തിച്ചുള്ള ആവശ്യം നിരാകരിച്ചുകൊണ്ട് ഇൗ സംഘടനകൾക്കും വ്യക്തികൾക്കും ഭീകരപ്രവർത്തനത്തിനുള്ള ഫണ്ട് സമാഹരണത്തിന് ഖത്തർ അനുമതി നൽകുകയായിരുന്നു. ഇവർക്ക് ഖത്തർ ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും നാലു രാജ്യങ്ങളും പറഞ്ഞു.
പട്ടികയിൽ ഉൾപ്പെട്ടവരെക്കുറിച്ചുള്ള വിവരണത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. അൽഖാഇദയുമായി ബന്ധപ്പെട്ട േഗ്ലാബൽ ആൻറി അഗ്രഷൻ കാമ്പയിെൻറ സഹ സ്ഥാപകൻ ഖലീഫ ബിൻ മുഹമ്മദ് ആൽ റബ്ബാൻ 2014ൽ തമീം ബിൻ ഹമദ് ആൽഥാനിയുമായി ഒരു പരിപാടിയിൽ പെങ്കടുത്തതായും ഇതിെൻറ ഫോേട്ടാകൾ ലഭ്യമാണെന്നും വ്യക്തമാക്കുന്നു. 2012 മധ്യത്തിൽ അന്ന് ഖത്തർ കിരീടാവകാശിയായിരുന്ന തമീം ബിൻ ഹമദ് ആൽഥാനി പട്ടികയിലുള്ള സാദിഖ് അബ്ദുൽ റഹ്മാൻ അലി ആൽ ഗരിയാനിയുമായി ചർച്ച നടത്തുന്ന ഫോേട്ടാ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെന്നും പറയുന്നു.
സിറിയയിലെ അൽഖാഇദ ഭീകരവാദികൾക്ക് സാമ്പത്തിക സഹായം നൽകിയതിന് 2012ൽ ലബനാനിൽ അറസ്റ്റിലായ ഖത്തർ പൗരൻ അബ്ദുൽ അസീസ് ബിൻ ഖലീഫ ആൽ അതിയ്യയെ ഖത്തർ സമ്മർദം ചെലുത്തി മോചിപ്പിച്ചെന്നും ഖത്തർ അമീർ തമീം ബിൻ ഹമദ് ആൽഥാനി അദ്ദേഹത്തെ ഒളിമ്പിക് കമ്മിറ്റി അംഗമായി നിയമിച്ചുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ഇൗജിപ്ഷ്യൻ പൗരന്മാരാണ് പട്ടികയിൽ കൂടുതലുള്ളത്. യൂസുഫുൽ ഖറദാവി ഉൾപ്പെടെ 25 പേരാണ് ഇൗജിപ്തിൽ നിന്നുള്ളത്. 18 ഖത്തരികളും ആറു ലിബിയക്കാരും മൂന്നു കുവൈത്തികളും രണ്ടു വീതം ജോർഡനികളും ബഹ്റൈനികളും ഉണ്ട്. സൗദി, യു.എ.ഇ രാജ്യങ്ങളിൽനിന്നുള്ള ഒാരോരുത്തരാണുള്ളത്. പട്ടികയിൽ ഉൾപ്പെടുത്തിയ ആറു സംഘടനകൾ ബഹ്റൈനിൽ നിന്നുള്ളവയാണ്. ഖത്തറിൽനിന്ന് അഞ്ചെണ്ണവും ലിബിയയിൽനിന്ന് ഒരു സംഘടനയും പട്ടികയിലുണ്ട്.
ഖറദാവിക്കെതിരെ ആരോപണം
ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൗജിപ്ഷ്യൻ പണ്ഡിതൻ യൂസുഫ് അബ്ദുല്ല അൽ ഖറദാവിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോർട്ട് നിരത്തുന്നത്. പശ്ചിമേഷ്യയിൽ ആക്രമണ ജിഹാദ് വളർത്തുന്നതിൽ നീണ്ടകാലത്തെ ചരിത്രമുള്ളയാളാണ് യൂസുഫുൽ ഖറദാവിയെന്ന് റിപ്പോർട്ട് പറയുന്നു. അഫ്ഗാനിസ്താനിൽ അൽഖാഇദക്കും താലിബാനുമെതിരെയും ഇറാഖിൽ സദ്ദാം ഹുസൈന് എതിരെയുമുള്ള അന്താരാഷ്ട്ര കാമ്പയിനിനുള്ള പ്രതികരണമായി മുസ്ലിംകളെ ജിഹാദി സംഘങ്ങളിൽ ചേരാൻ പ്രേരിപ്പിക്കുന്ന മതവിധികൾ ഖറദാവി പുറപ്പെടുവിച്ചു. ചാവേർ ബോംബ് സ്ഫോടനങ്ങളെ ന്യായീകരിച്ചും അദ്ദേഹം മതവിധി നൽകി. 2013ൽ സിറിയയിൽ ജിഹാദ് നടത്താൻ അദ്ദേഹം മുസ്ലിംകളോട് ആഹ്വാനം ചെയ്തതായും റിപ്പോർട്ട് കുറ്റപ്പെടുത്തി.
ഖത്തർ മുൻ ആഭ്യന്തര മന്ത്രിയും പട്ടികയിൽ
ഖത്തർ രാജകുടുംബാംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ അബ്ദുല്ല ബിൻ ഖാലിദ് ആൽഥാനിയും പട്ടികയിലുണ്ട്. 1990കളുടെ ആദ്യത്തിൽ അൽഖാഇദ നേതാക്കൾക്ക് സഹായവും സുരക്ഷിത താവളവും ഒരുക്കിയെന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം. 9/11 ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരകരിൽ ഒരാളായ ഖാലിദ് ശൈഖ് മുഹമ്മദിനെ ഖത്തറിലെ തെൻറ വസതിയിൽ താമസിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2014 ഒക്ടോബറിൽ പാരിസിൽ അബ്ദുല്ല ബിൻ ഖാലിദ് ആൽഥാനിയും മുൻ ഖത്തർ അമീർ ഹമദ് ബിൻ ഖലീഫ ആൽഥാനിയും ഒന്നിച്ചുള്ള ഫോേട്ടാ പുറത്തുവന്നതായും വ്യക്താക്കുന്നു.
പട്ടികയിലെ സംഘടനകള്‍
ഖത്തര്‍ വളൻറിയര്‍ സെൻറര്‍, ദോഹ ആപ്പിള്‍ കമ്പനി (ഇൻറര്‍നെറ്റ്, ടെക്നോളജി സപ്പോര്‍ട്ട് കമ്പനി), ഖത്തര്‍ ചാരിറ്റി, ശൈഖ് ഈദ് ആൽഥാനി ചാരിറ്റി ഫൗണ്ടേഷന്, ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന് ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വിസ്, ഡിഫൻറ് ബിന്‍ ഗസി, ലിബിയ, സറായ അല്‍ അഷ്തര്‍, ബഹ്റൈൻ, ഫെബ്രുവരി 14 സഖ്യം, ബഹ്റൈൻ, െറസിസ്റ്റന്‍സ് ബ്രിഗേഡ്സ്, ബഹ്റൈൻ, ഹിസ്ബുല്ല ബഹ്റൈൻ, സറായ അല്‍ മുഖ്താര്‍ ബഹ്റൈൻ, അഹ്റാർ -ബഹ്റൈൻ മൂവ്മെൻറ്.
ആരോപണങ്ങൾ തള്ളി ഖത്തർ
സൗദി ഉൾപ്പെടെ രാജ്യങ്ങൾ സംയുക്തമായി പുറത്തുവിട്ട പട്ടിക അടിസ്ഥാനരഹിതമാണെന്ന് ഖത്തർ സർക്കാർ പ്രതികരിച്ചു. വ്യാജ ആരോപണങ്ങൾ ആവർത്തിക്കുകയാണെന്നും ഖത്തർ വ്യക്തമാക്കി. ഇത്തരമൊരു പട്ടിക പുറത്തുവിട്ടതിലൂടെ ഖത്തറിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നന്നത്.
ഖറദാവിയുടെ റാബിത്വ അംഗത്വം റദ്ദാക്കി
മക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം വേള്‍ഡ് ലീഗ് (റാബിത്വ) യൂസുഫുല്‍ ഖറദാവിയുടെ അംഗത്വം റദ്ദാക്കി. സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് പുറത്തിറക്കിയ 59 പേരടങ്ങുന്ന തീവ്രവാദപട്ടികയില്‍ ഖറദാവി ഉള്‍പ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് റാബിത്വ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.