ദുബൈ: യു.എ.ഇയിൽ നാലു സ്വകാര്യ സർവകലാശാലകൾ വിദ്യാഭ്യാസ വകുപ്പ് താൽക്കാലികമായി അടച്ചുപൂട്ടി. ഇവയുടെ അക്രഡിറ്റേഷൻ താൽക്കാലികമായി റദ്ദാക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അൽ ഹൊസൻ യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് മോഡേൺ സയൻസസ്, അൽ ജസീറ യൂനിവേഴ്സിറ്റി, ശൈഖ് മക്തൂം ബിൻ ഹംദാൻ യൂനിവേഴ്സിറ്റി കോളജ് ഓഫ് ഡെൻറിസ്ട്രി എന്നിവയാണ് അടച്ചുപൂട്ടിയ സർവകലാശാലകൾ. പോരായ്മ തിരുത്താൻ ഇവക്ക് സമയം അനുവദിച്ചിട്ടുണ്ട്. സർവകലാശാലകളുടെ എല്ലാ രേഖകളും ഡേറ്റാബേസും അവലോകനം ചെയ്യാൻ നടപടി മന്ത്രാലയത്തെ സഹായിക്കുമെന്നും ട്വിറ്ററിലൂടെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
നിരവധി സ്വകാര്യ സർവകലാശാലകൾ പ്രവർത്തിക്കുന്ന യു.എ.ഇയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പഠനത്തിനെത്തുന്നുണ്ട്. സ്വകാര്യ സർവകലാശാലകളിൽ 80 ശതമാനത്തിലേറെയും വിദേശ വിദ്യാർഥികളാണെന്ന് കഴിഞ്ഞ വർഷങ്ങളിൽ കണക്കുകൾ പുറത്തുവന്നിരുന്നു. സർവകലാശാലകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാണ് അനുമതി നൽകാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.