അബൂദബി: സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഫോണിൽ അറിയിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ 24 പേർ അറസ്റ്റിൽ.
ഏഷ്യക്കാരായ പ്രതികളെ വിചാരണക്കായി കോടതിയിലേക്ക് അയച്ചതായി അബൂദബി ഫൈനാൻഷ്യൽ പ്രോസിക്യൂട്ടർമാർ അറിയിച്ചു. യു.എ.ഇയിലെ വലിയ കമ്പനിയിലെ ജീവനക്കാരെന്ന വ്യാജേന ഫോണിൽ വിളിച്ച് അഞ്ച് ലക്ഷം ദിർഹം സമ്മാനം നേടിയിട്ടുണ്ടെന്ന് അറിയിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
തുടർന്ന് സമ്മാനവുമായി ബന്ധപ്പെട്ട നടപടികൾക്ക് പണം ആവശ്യപ്പെടുകയാണ് ഇവരുടെ
രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.