അബൂദബി: തലസ്ഥാന എമിറേറ്റിൽ സർവിസ് നടത്തുന്ന 520 പൊതുഗതാഗത ബസുകളിൽ യാത്രക്കാർക്ക് സൗജന്യ വൈഫൈ കണക്ടിവിറ്റി സൗകര്യം ലഭ്യമാണെന്ന് അബൂദബി ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ (ഐ.ടി.സി) അറിയിച്ചു. അബൂദബിയിലെ എല്ലാ പൊതുഗതാഗത ബസുകളിലും സൗജന്യ ഇൻറർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണിത്.
അബൂദബി സിറ്റിയിൽ 410ഉം അൽഐൻ സിറ്റിയിൽ 110ഉം ബസുകളിൽ പദ്ധതി നടപ്പാക്കി. പൊതുഗതാഗത ബസ് യാത്ര പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഉപയോക്താക്കളുടെ സംതൃപ്തി വർധിപ്പിക്കുന്നതിനും ഐ.ടി.സി ആരംഭിച്ച പദ്ധതിയുടെ ഭാഗമാണിത്. സൗജന്യ വൈഫൈ സേവനം അബൂദബി എമിറേറ്റിലുടനീളമുള്ള പ്രധാന ബസ് സ്റ്റേഷനുകളിലും ബസ് ഷെൽട്ടറുകളിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.