ദുബൈ: ഭക്ഷ്യോൽപന്ന വിതരണ രംഗത്ത് ഉപഭോക്തൃ വിശ്വാസത്തിന്റെ നീണ്ട പതിമൂന്ന് വർഷം പിന്നിടുകയാണ് ഫ്രൈഡേ ഫുഡ്സ്. യു.എ.ഇയിലെ പ്രമുഖ എഫ്.എം.സി.ജി മൊത്തവിതരണ സ്ഥാപനങ്ങളിലൊന്നായ റിനം ഹോൾഡിങ്സിന് കീഴിലുള്ള ഭക്ഷ്യ വിതരണ ബ്രാൻഡാണ് ഫ്രൈഡേ ഫുഡ്സ്. ലോകോത്തര കമ്പനികളുടെ മികച്ച ഉൽപന്നങ്ങളാണ് ഫ്രൈഡോ യു.എ.ഇ വിപണിയിലെത്തിക്കുന്നത്.
മുൻനിര ഹൈപ്പർമാർക്കറ്റുകളിലെല്ലാം ഫ്രൈഡേ ഉൽപന്നങ്ങൾ ലഭ്യമാണ്. ഫ്രൈഡോ ബ്രാൻഡിൽ വിവിധയിനം അരികൾ, മസാലകൾ, പുട്ട് പൊടി, നാടൻ വെളിച്ചെണ്ണ, തേയില, ആട്ട തുടങ്ങി ഗുണമേന്മയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്യുന്നു.
ദുബൈയിൽ ഖിസൈസ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ദേര എന്നിവിടങ്ങളിലും അബൂദബി ഐക്കാഡ്, ഗയാതി എന്നിവിടങ്ങളിലും ബ്രാഞ്ചുകളുള്ള സ്ഥാപനം അൽ ഐൻ, ഫുജൈറ എന്നിവിടങ്ങളിൽ വരും മാസങ്ങളിൽ ബ്രാഞ്ചുകൾ തുറക്കാനൊരുങ്ങുകയാണ്. കേരളത്തിലും ഇതേ മാതൃകയിൽ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായതായി റിനം ഹോൾഡിങ്സ് സി.എം.ഡി പി.ടി.എ മുനീർ പറഞ്ഞു.
ദേരിയിൽനിന്ന് തുടങ്ങിയ ഗ്രൂപ് യു.എ.ഇയിലെ ഫുഡ് ഇൻഡസ്ട്രിയിലെ നിർണായക സാന്നിധ്യമാണിന്ന്. ഫ്രൈഡേക്ക് പുറമെ ഫ്രൈസ്, ഫ്രൈടീ, ലാക് എന്നീ ബ്രാൻഡുകളും കമ്പനിക്കുണ്ട്. ദേരയിലെ റീട്ടെയിൽ മേഖലയിൽ നിന്നും ഹോൾസെയിലിലേക്കുള്ള യാത്ര സാഹസികമായിരുന്നുവെന്നും മുനീർ പറഞ്ഞു. 2011ൽ ആണ് ഫ്രൈഡേ ഫുഡ്സ് എന്ന ബ്രാൻഡ് തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.