ദുബൈ: കൂട്ടുകാരിയുടെ കാറും ലൈസൻസുമെടുത്ത് മദ്യപിച്ച് റോഡിലിറങ്ങിയ റഷ്യക്കാരി അപകടകരമായി വണ്ടിയോടിച്ച് പ്രശ്നമുണ്ടാക്കിയ കേസിൽ വിചാരണ തുടങ്ങി. പാം ജുമേറയിലൂടെ വരി തെറ്റിച്ച് വണ്ടിയോടിച്ച ഇവർ തെൻറ വാഹനത്തിനു മുന്നിൽ നടുറോഡിൽ അപ്രതീക്ഷിതമായി വാഹനം നിർത്തിയിെട്ടന്നാണ് യു.എസ്. സ്വദേശിയായ മറ്റൊരു വാഹനമുടമ പരാതിപ്പെട്ടത്. ഹോണടിച്ച് ഒാടിച്ചു പോയ തന്നെ പിൻതുടർന്ന് അതിവേഗം ഒാടിച്ചു വന്ന് മുന്നിൽ വാഹനം നിർത്തിയ ഇവർ വിരലുയർത്തി അശ്ലീല ആംഗ്യവും കാണിച്ചു. കഴിഞ്ഞ മേയിലാണ് സംഭവം.
വണ്ടിയിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ ഇറങ്ങി വന്ന് മാപ്പു ചോദിക്കുകയും പ്രതി മദ്യപിച്ചിരുന്നതായി പറയുകയൂം ചെയ്തു. ട്രാഫിക് പൊലീസ് 400 ദിർഹം പിഴ ചുമത്തിയപ്പോൾ വാഹനമോടിച്ചവർ കൂട്ടുകാരിയുടെ ലൈസൻസ് ആണ് കൊടുത്തത്. പിന്നീട് പൊലീസിൽ നിന്ന് സന്ദേശമെത്തിയപ്പോഴാണ് യഥാർഥ ലൈസൻസ് ഉടമ സംഭവമറിയുന്നതു തന്നെ. ഫ്ലാറ്റിൽ ഒന്നിച്ചു താമസിച്ചിരുന്ന തെൻറ സുഹൃത്താണ് ഇതെല്ലാം ചെയ്തതെന്ന് യുവതി പൊലീസിൽ അറിയിക്കുകയായിരുന്നു. കേസിൽ അടുത്ത മാസം ആറിന് വിധി പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.