യു.എ.ഇയിൽ ഇന്ധന വില നാളെ മുതൽ കുതിച്ചുയരും

ദുബൈ: യു.എ.ഇയിൽ ചൊവ്വാഴ്ച മുതൽ ഇന്ധന വിലയിൽ വൻ കുതിപ്പുണ്ടാകും. യുക്രെയ്​ന്​ ​​നേരെ റഷ്യ നടത്തുന്ന ആക്രമണത്തിന്‍റെ പശ്​ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്​ ഓയിൽ വില ഉയർന്നതാണ്​ നിരക്ക്​ വർധനവിന്​ കാരണം.

ചരിത്രത്തിൽ ആദ്യമായി പെ​ട്രോൾ ലിറ്ററിന്​ മൂന്ന്​ ദിർഹമിന് (60 രൂപ)​ മുകളിലേക്കെത്തും. സൂപ്പറിന്​ 3.23 ദിർഹമും സ്​പെഷ്യലിന്​ 3.12 ദിർഹമുമാണ്​ പുതിയ നിരക്ക്​. നിലവിൽ യഥാക്രമം 2.94, 2.82 ദിർഹം വീതമാണ്​ നിരക്ക്​. 2.88 ദിർഹമായിരുന്ന ഡീസർ വില 3.19 ദിർഹമിലേക്ക്​ മാറും.

പുതിയ ഇന്ധന വില ഇങ്ങനെ:

സൂപ്പർ പെട്രോൾ- 3.23 ദിർഹം (നിലവിൽ 2.94 ദിർഹം)

സ്പെഷ്യൽ പെട്രോൾ - 3.12 ദിർഹം (നിലവിൽ 2.82 ദിർഹം)

ഇ പ്ലസ് പെട്രോൾ - 3.05 ദിർഹം (നിലവിൽ 2.75 ദിർഹം)

ഡീസൽ - 3.19 ദിർഹം (നിലവിൽ 2.88 ദിർഹം)

Tags:    
News Summary - Fuel price hike in UAE from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.