മഴക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങിയ
ഫുജൈറ കെ.എം.സി.സി പ്രവർത്തകർ
ഫുജൈറ: മഴക്കെടുതിയിൽ ഫുജൈറ നഗരസഭയുമായി ചേർന്ന് കെ.എം.സിസി ഫുജൈറ ഘടകം സജീവമായി രംഗത്തിറങ്ങി. കോവിഡ്, പ്രളയ സമയങ്ങളിൽ കെ.എം.സി.സി കാഴ്ചവെച്ച സ്തുത്യർഹമായ സേവനം പരിഗണിച്ചാണ് നഗരസഭാധികൃതർ പ്രവർത്തനത്തിന് കെ.എം.സി.സിയെ ക്ഷണിച്ചത്.
യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാന്റെ നിർദേശ പ്രകാരം നിരവധി പ്രവർത്തകർ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ഭക്ഷണമെത്തിക്കാനും ശുചീകരിക്കാനും പ്രവർത്തന രംഗത്തിറങ്ങി. കെ.എം.സി.സിയുടെ സന്നദ്ധ സേവകരുടെ സമയോചിത ഇടപെടൽ ഫുജൈറ പ്രവിശ്യയിലെ നൂറുകണക്കിന് ദുരിത ബാധിതർക്ക് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.