ഫുജൈറ: കെ.എം.സി.സി ഫുജൈറ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിനിധി സംഗമം ‘ഒരുക്കം 2024’ സമാപിച്ചു. കമ്മിറ്റിക്ക് കീഴിലെ മുഴുവൻ ജില്ല, ഏരിയ, മണ്ഡലം കമ്മിറ്റി ഭാരവാഹികളും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി ഉപാധ്യക്ഷൻ റാശിദ് ജാതിയേരി ക്യാമ്പിന് നേതൃത്വം നൽകി.
ഒന്നാമത്തെ സെഷൻ അഡ്വ. മുഹമ്മദലിയുടെ അധ്യക്ഷതയിൽ സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് മുബാറക് കോക്കൂർ ഉദ്ഘാടനം നിർവഹിച്ചു. സി.കെ അബൂബക്കർ സ്വാഗതവും ഷംസു വലിയകുന്നത്ത് നന്ദിയും പറഞ്ഞു. രണ്ടാമത്തെ സെഷൻ റാഷിദ് മസാഫിയുടെ അധ്യക്ഷതയിൽ അഡ്വൈസറി ബോർഡ് ചെയർമാൻ വി.എം സിറാജ് ഉദ്ഘാടനം ചെയ്തു.
ഇബ്രാഹീം ആലമ്പാടി സ്വാഗതവും റഹീം കൊല്ലം നന്ദിയും പറഞ്ഞു. സമാപന സെഷൻ യു.എ.ഇ കെ.കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. മുബാറക് കോക്കൂർ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി റഷീദ് ചാലിൽ, യു.കെ മുഹമ്മദ് കുഞ്ഞി, അബ്ദുൽ കാദർ അരിപ്രാമ്പ എന്നിവർ പ്രഭാഷണം നടത്തി. ക്യാമ്പ് ലീഡർ യു.കെ റാശിദ് ജാതിയേരി അവലോകനം നടത്തി.
സംസ്ഥാന കെ.എം.സി.സി ജനറൽ സെക്രട്ടറി ബഷീർ ഉളിയിൽ സമാപന സംഗമത്തിന് സ്വാഗതവും അസീസ് കടമേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.