ദുബൈ: മീഡിയവണിന്റെ സഹകരണത്തോടെ വിദേശ വിദ്യാഭ്യാസ കൺസൽട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക് സംഘടിപ്പിക്കുന്ന സ്റ്റഡി അബ്രോഡ് എക്സ്പോയുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ഉപരിപഠനത്തിനായി യു.കെ, കാനഡ, ആസ്ട്രേലിയ, ജര്‍മനി, യു.എസ്.എ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങൾ ലക്ഷ്യമിടുന്ന യു.എ.ഇ വിദ്യാർഥികള്‍ക്ക് നേർവഴി പകർന്നുനൽകാൻ ലക്ഷ്യമിട്ടാണ് സൗജന്യ വിദേശ വിദ്യാഭ്യാസ പ്രദർശനം നടത്തുന്നത്. മേയ് ഏഴിന് രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലു വരെ ദുബൈ അല്‍ നഹ്ദ ലാവെന്‍ഡര്‍ ഹോട്ടലിലാണ് പരിപാടി.
അഡ്മിഷൻ ലഭിക്കാനുള്ള കടമ്പകൾ, കാമ്പസ് ഫെസിലിറ്റി, പ്ലേസ്മെന്റ് സാധ്യതകൾ, സ്കോളർഷിപ് അവസരങ്ങൾ, ട്യൂഷന് ഫീസ്, ജീവിതച്ചെലവുകള്‍, വിസ നടപടികള്‍, ജോലിസാധ്യതകള്‍ എന്നിവയെക്കുറിച്ചെല്ലാം വിവിധ രാജ്യങ്ങളില്‍നിന്നുള്ള യൂനിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാനും വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എക്സ്പോയില്‍ അവസരമുണ്ടായിരിക്കും. എൻജിനീയറിങ്, മെഡിസിൻ, നഴ്സിങ്, അക്കൗണ്ടിങ്, ബിസിനസ് മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഗ്രാഫിക് ഡിസൈൻ, ഡേറ്റ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ നൂറിൽപരം കോഴ്സുകളെക്കുറിച്ചും അവയുടെ ഭാവി കരിയർ സാധ്യതകളെക്കുറിച്ചും എക്സ്പോയിലെത്തുന്ന വിദ്യാർഥികള്‍ക്ക് നേരിട്ട് മനസ്സിലാക്കാം. ഗ്ലോബൽ സ്റ്റഡി ലിങ്കിലെ പരിചയസമ്പന്നരായ കൗൺസലർമാരുടെ സേവനം എക്സ്പോയിലുടനീളം ലഭ്യമായിരിക്കും. രജിസ്ട്രേഷനായി +971542690689 എന്ന നമ്പറിൽ ബന്ധപ്പെടുകയോ golbalstudylink.co.uk സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.