ഗിന്നസ്​ െ​റക്കോഡ്​ സർട്ടിഫിക്കറ്റുമായി അജ്​മാൻ പൊലീസ്​ 

അജ്മാന്‍ പൊലീസ് നിര്‍മിച്ച വിഡിയോക്ക് ഗിന്നസ് റെക്കോഡ്​

അജ്മാന്‍: കോവിഡ് പോരാട്ടത്തില്‍ ഏർപ്പെട്ട മുന്നളിപ്പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് അജ്മാന്‍ പൊലീസ് നിര്‍മിച്ച വിഡിയോ ഗിന്നസ് ബുക്ക്‌ വേള്‍ഡ് റെക്കോഡിന് അര്‍ഹമായി. യു.എ.ഇയുടെ ബഹുസ്വരത, സാംസ്കാരിക വൈവിധ്യം, സഹിഷ്ണുത എന്നിവ ആഘോഷിക്കുന്ന വിഡിയോയാണ് അജ്മാന്‍ പൊലീസ് നിര്‍മിച്ചത്. 31 രാജ്യങ്ങളിലെ 303 പേർ വ്യത്യസ്​ത ഭാഷകളില്‍ അഭിവാദ്യമര്‍പ്പിക്കുന്നതാണ് ഗിന്നസ് ബുക്ക്‌ വേള്‍ഡ് റെക്കോഡിന് അര്‍ഹമാക്കിയത്. പകർച്ചവ്യാധിയില്‍ നിന്നും വെല്ലുവിളികളെ നേരിടാൻ ഉത്സാഹപൂർവം പരിശ്രമിച്ച മുന്‍നിര പോരാളികള്‍ക്ക് 31 രാജ്യങ്ങളിലെ 303 പേർ നന്ദി അറിയിക്കുന്ന സന്ദേശമാണിതില്‍.

അജ്മാന്‍ പൊലീസ്, ദേശീയ ആംബുലൻസ്, സിവിൽ ഡിഫൻസ്, പ്രിവൻറിവ് മെഡിസിൻ എന്നിവയിലെ ഉദ്യോഗസ്ഥരും കോവിഡ് പരിശോധന, -വാക്സിനേഷൻ കേന്ദ്രങ്ങളിലെ ജീവനക്കാർ, ട്രാഫിക് ആൻഡ് ലൈസൻസിങ്​ സെൻറർ, സ്പീഡ് സെൻറർ ഫോർ ടെക്നിക്കൽ ഇൻസ്പെക്​ഷൻ, സിറ്റി സെൻറർ അജ്മാൻ, ചൈന മാൾ, അജ്മാൻ മാർക്കറ്റ്സ് അസോസിയേഷൻ എന്നിവയിലെ ജീവനക്കാരും അംഗങ്ങളും വിഡിയോയിൽ പങ്കെടുത്തു.

Tags:    
News Summary - Guinness World Record for Ajman Police Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.