ദുബൈ: മികച്ച ആശയങ്ങളാണ് ഏതൊരു ബിസിനസിന്റെയും കാതൽ. ആശയങ്ങൾക്കൊപ്പം അത് നടപ്പാക്കാനുള്ള ആർജവവും തന്ത്രങ്ങളും സംരംഭകനുണ്ടായിരിക്കണം. നിലമറിഞ്ഞ് വിത്തെറിയുക എന്ന് പറയുന്നതുപോലെ വിപണിയിലെ സാധ്യതകൾ മനസ്സിലാക്കി വേണം ബിസിനസ് തുടങ്ങാൻ.
ബിസിനസിന്റെ വിവിധ വശങ്ങളെ കുറിച്ചും ലാഭ,നഷ്ട സാധ്യതകളെ കുറിച്ചും വിദഗ്ധരിൽനിന്ന് കേൾക്കാൻ അവസരം നൽകുന്ന മികച്ച പ്ലാറ്റ്ഫോമാണ് ഗൾഫ് മാധ്യമം അവതരിപ്പിക്കുന്ന ‘ബോസസ് ഡേ ഔട്ട്’. ഇതിഹാസ ക്രിക്കറ്റ് താരവും ലോകപ്രശസ്ത പ്രചോദക പ്രഭാഷകനുമായ ജോണ്ടി റോഡ്സ്, സെലിബ്രിറ്റി മെന്റർ അർഫീൻ ഖാൻ, എഴുത്തുകാരിയും സംരംഭകയുമായ പൂജ മഖീജ, എ.ഐ കണ്ടന്റ് വിദഗ്ധനായ സാനിധ്യ തുൾസിനന്ദൻ എന്നിവരാണ് ബോസസ് ഡേ ഔട്ടിൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.
ദുബൈയിലെ ബിസിനസ്-മാനേജ്മെന്റ് മേഖലകളിലെ പ്രഫഷനലുകൾക്കും സംരംഭകർക്കും പുതു വഴികൾ തെളിക്കാൻ സെപ്റ്റംബർ 25ന് ഇവർ ദുബൈയിലെത്തും. ദുബൈ പാം ജുമൈറയിലെ പഞ്ചനക്ഷത്ര ഹോട്ടലായ വാൾഡോഫ് അസ്റ്റോറിയയാണ് വേദി. വിജയകരമായി പൂർത്തിയാക്കിയ മൂന്ന് എഡിഷനുകൾക്ക് ശേഷം ‘ബോസസ് ഡേ ഔട്ടി’ന്റെ നാലാമത് എഡിഷനാണ് ദുബൈയിൽ നടക്കുന്നത്.
പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ തുടരുകയാണ്. പുതുതലമുറ സംരംഭകർ, സ്റ്റാർട്ടപ് ടീം അംഗങ്ങൾ തുടങ്ങിയവർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് പരിപാടി ഒരുക്കുന്നത്. ലുലു ഗ്രൂപ്, നെസ്റ്റോ, ജലീൽ ഡിസ്ട്രിബ്യൂഷൻ, സ്മാർട്ട് ട്രാവൽസ്, സഫാരി ഗ്രൂപ്, കോസ്മോ ഗ്രൂപ്, ഒഡോറ പെർഫ്യൂംസ്, റീഡ് മെറ്റ തുടങ്ങി ബിസിനസ് രംഗത്തെയും പ്രഫഷനൽ രംഗത്തെയും പ്രമുഖ സ്ഥാപനങ്ങളുടെ മേധാവികളുമായി സംവദിക്കാനുള്ള അവസരവും ‘ബോസസ് ഡേ ഔട്ട്’ വാഗ്ദാനം ചെയ്യുന്നു.
കൂടാതെ ബിസിനസ് തലവന്മാർ നേരിടുന്ന വെല്ലുവിളികൾ, നേതൃരൂപവത്കരണം, തൊഴിലിടങ്ങളിലെ മാനസികാരോഗ്യം എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിച്ചുള്ള വിവിധ സെഷനുകളും അരങ്ങേറും. പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചക്കും അവസരമുണ്ടാകും. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഏർളി ബേഡ് ഓഫറും ലഭ്യമാണ്.
ക്യൂ ടിക്കറ്റ്സിന്റെ https://events.q-tickets.com/uae/eventtickets/5958591684 എന്ന ലിങ്ക് വഴി ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. അന്വേഷണങ്ങൾക്ക് 0555129847, 042521071 എന്നീ നമ്പറുകളിലും cok@gulfmadhyamam.net എന്ന ഇ-മെയിലിലും ബന്ധപ്പെടാം.
യു.എ.ഇയിലെ ഇന്ത്യൻ ബിസിനസുകാരുടെ ഏറ്റവും വലിയ സംഘടനയായ ഐ.ബി.പി.സി, മഹാരാഷ്ട്രക്കാരായ ബിസിനസുകാരുടെ കൂട്ടായ്മയായ ജി.എം.ബി.എഫ്(ഗ്ലോബൽ), തമിഴ് ബിസിനസുകാരുടെ കൂട്ടായ്മയായ ടി.ഇ.പി.എ-ടീം എന്റർപ്രണേസ് തുടങ്ങിയ പ്രവാസ ലോകത്തെ ബിസിനസ് കൂട്ടായ്മകൾ ‘ബോസസ് ഡേ ഔട്ടു’മായി കൈകോർക്കുന്നുണ്ട്. ഇരു കൂട്ടായ്മകളിലെയും അംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.