ഗുരു വിചാരധാരയുടെ വിഷുപ്പുലരി ആഘോഷത്തിന്‍റെ ബ്രോഷർ പി.ജി. രാജേന്ദ്രന് നൽകി പ്രഭാകരൻ പയ്യന്നൂർ പ്രകാശനം ചെയ്യുന്നു

വിഷുപ്പുലരി ആഘോഷം ബ്രോഷർ പ്രകാശനം

ദുബൈ: ഗുരു വിചാരധാര ആഭിമുഖ്യത്തിൽ മേയ് എട്ടിന് ഷാർജ സഫാരി മാൾ ഹാളിൽ നടക്കുന്ന വിഷുപ്പുലരി ആഘോഷത്തിന്‍റെ ബ്രോഷർ പി.ജി. രാജേന്ദ്രന് നൽകി ജനറൽ കൺവീനർ പ്രഭാകരൻ പയ്യന്നൂർ പ്രകാശനം ചെയ്തു. വിഷുപ്പുലരി 22 നോടനുബന്ധിച്ച് യു.എ.ഇയിലെ പ്രമുഖ കലാകാരന്മാരെ പങ്കെടുപ്പിച്ച് വടക്കൻ കേരളത്തിലെയും തെക്കൻ കേരളത്തിലേയും പാരമ്പര്യ കലാരൂപങ്ങൾ അരങ്ങേറും. പരമ്പരാഗത ശൈലിയിൽ വിഷുക്കണിയൊരുക്കി വിഷുക്കൈനീട്ടം നല്കി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. മുതിർന്ന അംഗങ്ങളെ ആദരിക്കും.

ഒരേ കമ്പനിയിൽ 45 വർഷം പൂർത്തിയാക്കിയ മുതിർന്ന അംഗം യേശുദാസ് ടി.ടിയെ പൊന്നാടയണിയിച്ച് ആദരിക്കും. വ്യവസായി മുരളീധരൻ വിഷു സന്ദേശം നല്കും. തുടർന്ന് തനത് കേരളീയപാരമ്പര്യം വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും. കവിത, നാടൻപാട്ടുകൾ, തെയ്യം, നൃത്തനൃത്യങ്ങൾ, തിരുവാതിര, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കും. വിശ്വംഭരൻ, ഷാജി ശ്രീധരൻ, കെ.പി. വിജയൻ, സി.പി. മോഹനൻ, അഭിലാഷ്, വിജയകുമാർ, ബിനു, അഭിഷേക് ദിലീപ് തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Guru Vicharadhara Vishupulari Celebration Brochure Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.