ഹജ്ജ്; ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര നാളെ മുതൽ

മക്ക: ഹജ്ജ്​ കർമങ്ങൾ പൂർത്തിയാക്കിയ ഇന്ത്യൻ തീർഥാടകരുടെ മടക്കയാത്ര തിങ്കളാഴ്​ച ആരംഭിക്കും. ജിദ്ദയിൽനിന്ന് ഡൽഹി, കൊൽക്കത്ത, ലഖ്നോ, ജയ്‌പുർ എന്നിവിടങ്ങളിലേക്കാണ് ആദ്യസംഘം മടങ്ങുക. 2,000 ത്തോളം ഹാജിമാരാണ്‌ ആദ്യ ദിനത്തില്‍ പുറപ്പെടുന്നത്.

ജിദ്ദ വഴിയെത്തിയ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളികൾ ഉൾപ്പെടെയുള്ള തീർഥാടകർക്ക് ഇനി മദീന സന്ദർശനം പൂർത്തിയാക്കാനുണ്ട്. ചൊവ്വാഴ്​ച മുതൽ ഇവർ മദീനയിലേക്ക് പുറപ്പെടും. എട്ട്​ ദിവസം മദീനയിൽ തങ്ങി സന്ദർശനം പൂർത്തിയാക്കും. ശേഷം മദീന വിമാനത്താവളം വഴിയാണ് ഇവർ സ്വദേശത്തേക്ക്​ മടങ്ങുക. കേരളത്തിൽനിന്നെത്തിയ തീർഥാടകരുടെ മദീനസന്ദർശനം മുഴുവൻ ഹജ്ജിന്​ ശേഷമാണ്. 

Tags:    
News Summary - Hajj; Return journey of Indian pilgrims from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.