ദുബൈ: ക്ലീൻ ആൻഡ് ഹൈജീൻ സെൻററിെൻറ നൂതന സംരംഭമായ ഹൈജീൻ ഷോപ്പിയുടെ ഇ -കോമേഴ്സ് വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു. എം.എച്ച് സിനേർജി ഹോൾഡിങ് ചെയർമാനും മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ പ്രഫ. മുഹമ്മദ് ഹസൻ ഫസ്റ്റ് ക്ലിക്ക് നിർവഹിച്ചു.
സി ആൻഡ് എച്ച് സി.ഇ.ഒയും എം.ഡിയുമായ യാസീൻ ഹസൻ, സി.ഒ.ഒ രാജേഷ് പുത്തൻവീട്, സി.എഫ്.ഒ ഷാനവാസ് മഠത്തിൽ, റീജനൽ സെയിൽസ് മാനേജർ സായ്രവികാന്ത്, ബ്ലൂ ആരോസ് എം.ഡി രാജേഷ് മോനോൻ എന്നിവർ പങ്കെടുത്തു.
ഉന്നതഗുണനിലവാരം, സുരക്ഷിതമായ പേമെൻറ് ഗേറ്റ്വേ, സമയബന്ധിതമായ ഡെലിവറി എന്നിവ ഹൈജീൻ ഷോപ്പിയുടെ സവിശേഷതകളാണ്. നിരവധി ലോഞ്ച് ഓഫറുകളും സൈൻ അപ്പ് മത്സരങ്ങളുമുണ്ട്. 24 മണിക്കൂറും പ്രവർത്തനസജ്ജമായ ഹൈജീൻഷോപ്പി ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുകയും ഉൽപന്നങ്ങൾ ഓർഡർ ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റായ 'ഹൈജീൻഷോപ്പി' തുറന്നുഷെഫ് ഹാറ്റ്സ്, പി.പി.ഇ കിറ്റ്, ഫേസ്മാസ്ക്, ബ്രൂംസ്, മോപ്സ്, ഗ്ലൗസ്, കിച്ചൺ ക്ലോത്ത്, സ്പോഞ്ച് തുടങ്ങി ആയിരത്തിൽപരം നിത്യോപയോഗ ഉൽപന്നങ്ങളാണ് ഹൈജീൻ ഷോപ്പിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.