ദുബൈ: ധനകാര്യ മേഖലയിലെ ഏറ്റവും നൂതനമായ സംവിധാനങ്ങളും ഉല്പന്നങ്ങളും സേവനങ്ങളും അടങ്ങിയ ‘ഐകോണിക് ഫിനാന്‍സ് എക്സ്പോ’ ഡിസംബര്‍ 18, 19 തീയതികളില്‍ ദുബൈയിൽ നടക്കും.
വൈബ്രന്റ് എക്സ്പോസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ധനകാര്യ മേഖലയിലെ സമ്പൂര്‍ണ പ്രദര്ശനമാണുദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഫിനാന്‍ഷ്യല്‍ ഇന്നൊവേഷന്, വെഞ്ച്വര്‍ കാപിറ്റല്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപം, ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍, ഫോറെക്സ് എന്നിവയിലെ ഏറ്റവും പുതിയ അവസരങ്ങള്‍ എക്സ്പോയില്‍ അവതരിപ്പിക്കും.
ഫിന്‍ടെക്കിന്റെയും ഫോറെക്സിന്റെയും ഭാവി രൂപപ്പെടുത്തുന്നതില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റുകളെയും സ്റ്റാര്‍ട്ടപ്പുകളെയും ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള അനുഭവം മുമ്പെങ്ങുമില്ലാത്ത വിധം ഈ സുപ്രധാന വേദി വാഗ്ദാനം ചെയ്യുന്നതായി യോര്‍ക്കര്‍ കാപിറ്റല്‍ മാര്‍ക്കറ്റ്സ് ആൻഡ് ടി.എൽ.സി ഇന്നൊവേഷന്‍സ് സി.എഫ്.ഒ കപില്‍ സിങ് പറഞ്ഞു.
വൈബ്രന്റ് എക്സ്പോസ് ഡയറക്ടര്‍ നൗമാന്‍ ഡാനിഷ്, ഓപറേഷന്‍സ് മാനേജര്‍ ബെബിന്‍ ക്യാസ്ട്രൂസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.