ദുബൈ: ബസ് ഷെൽട്ടറുകളിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി ദുബൈ പൊലീസും മുനിസിപ്പാലിറ്റിയും പരിശോധന നടത്തി. 1087 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. 29 കുറ്റകൃത്യങ്ങൾ കണ്ടെത്തി.ഷെൽട്ടറുകളിലെ എ.സി, സ്ക്രീനുകൾ, വാതിൽ തുടങ്ങിയവ നശിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് പരിശോധന.
ഉറങ്ങുക, മാലിന്യം വലിച്ചെറിയുക, തുപ്പുക, ഭക്ഷണം കഴിക്കുക, പുക വലിക്കുക, സീറ്റുകളിൽ കാലെടുത്ത് വെക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവൃത്തികളും കണ്ടെത്തി. ഇത് പൊതുഗതാഗത സംവിധാനത്തെ ജനങ്ങൾക്കിടയിൽ മോശമായി ചിത്രീകരിക്കാൻ ഇടയാക്കുമെന്നും അനുവദിക്കില്ലെന്നും ആർ.ടി.എ പാസഞ്ചർ ട്രാൻസ്പോർട്ട് ആക്ടിവിറ്റി ഡയറക്ടർ സഈദ് അൽ ബലൂച്ചി പറഞ്ഞു.പിടിയിലായവരിൽ ചിലർക്ക് ഐഡൻറിറ്റി തെളിയിക്കാനുള്ള രേഖകൾ ഇല്ലായിരുന്നു. ഇവരെ ദുബൈ പൊലീസിന് കൈമാറി. പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.