അജ്മാന്‍: എമിറേറ്റിലെ സനയ്യയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രത്തിൽ സ്ത്രീയെ കൊലപ്പെടുത്തി സ്ഥാപനത്തിന് ഏഷ്യൻ വംശജനായ പ്രതി തീകൊടുത്തു. അജ്മാന്‍ പുതിയ സനയ്യയിലെ ലക്കി റൗണ്ട് എബൌട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് സംഭവം.
തിങ്കളാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയുണ്ടായ സംഭവത്തില്‍ ഏഷ്യൻ വംശജയായ സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. മറ്റു മൂന്ന് ജീവനക്കാരെ പരിക്കേൽപിച്ച പ്രതി സ്ഥാപനത്തിന് തീകൊടുക്കുകയും ചെയ്യുകയായിരുന്നു. സ്ഥാപനത്തിന്‍റെ മിക്ക ഭാഗങ്ങളും കത്തിനശിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അജ്മാന്‍ പൊലീസും സിവില്‍ ഡിഫന്‍സും വിവിധ അഗ്നിശമന വിഭാഗങ്ങളും ചേര്‍ന്ന് പെട്ടന്ന് തീ അണച്ചത് സമീപത്തെ സ്ഥാപനങ്ങളിലേക്ക് അപകടം പടരുന്നത് ഒഴിവാക്കി. സംഭവസ്ഥലത്തെത്തിയ പൊലീസ് അതിവേഗം ഇടപെട്ടാണ് പ്രതിയെ 10മിനുറ്റിനകം പിടികൂടിയത്.
പ്രതിക്ക് കൊല്ലപ്പെട്ട സ്ത്രീയുമായി നേരത്തെ ബന്ധമുണ്ടായിരുന്നെന്നും വ്യക്തിപരമായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കുറ്റം സമ്മതിച്ച പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.