അൽ ഐൻ: ഇൻകാസ് അൽ ഐൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 77ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നവജ്വാല സീസൺ 2വിന്റെ ഭാഗമായി അൽഐനിലെ വിദ്യാർഥികൾക്ക് ചിത്രരചന മത്സരം, ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം എന്നിവയും സാംസ്കാരിക സമ്മേളനവും നടത്തി.
സലീം വെഞ്ഞാറമൂടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഐ.എസ്.സി പ്രസിഡന്റ് ജിമ്മി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിന സന്ദേശം മുബാറക്ക് മുസ്തഫ നൽകി.
സാദിഖ് ഇബ്രാഹിം, ഇ.കെ. സലാം, ഡോ. ഷാഹുൽ ഹമീദ്, ഷമാസ് കണ്ണൂർ, ബെന്നി വർഗീസ്, ബിജിലി സാമുവൽ, രമേശ് എന്നിവർ സംസാരിച്ചു.
സെക്രട്ടറി സന്തോഷ് പയ്യന്നൂർ സ്വാഗതവും സൈഫുദ്ദീൻ വയനാട് നന്ദിയും പറഞ്ഞു. കലാ വിഭാഗം കൺവീനർമാരായ പ്രദീപ് മോനി, ഷൈജു മുഹമ്മദ് തുടങ്ങിയവർ വിവിധ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.