ദുബൈ: കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീറിന് സ്വീകരണവും റഫീഖ് മട്ടന്നൂരിന്റെ നേതൃത്വത്തിലുള്ള ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.
സ്റ്റേറ്റ് വർക്കിങ് പ്രസിഡന്റുമാരായ ബി. പവിത്രൻ, ബാലകൃഷ്ണൻ അലിപ്ര, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ, ജനറൽ സെക്രട്ടറിമാരായ ബഷീർ നരണിപ്പുഴ, ബാബുരാജ് മലപ്പുറം, ട്രഷറർ ദിലീപ് കുമാർ എന്നിവർ ചുമതലയേറ്റു.
കൂടാതെ സ്റ്റേറ്റ് വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർക്ക് എം.എം. നസീർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ യു.എ.ഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസ് മുഖ്യ പ്രഭാഷണം നടത്തി.
ഇൻകാസ് നേതാക്കളായ അഡ്വ. ഹാഷിക്ക് തൈക്കണ്ടി, ഷാജി പരേത്, സി.എ. ബിജു, ഗ്ലോബൽ കമ്മിറ്റി മെംബർമാരായ സി.എ. മോഹൻദാസ്, ടൈറ്റസ് പുലൂരാൻ, നാദിർഷ, അജിത് കുമാർ, ഉദയഭാനു സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റിയാസ് ചെന്ത്രാപ്പിനി.
സിന്ധു മോഹൻ, പ്രജീഷ് ബാലുശ്ശേരി, രാജി എസ് നായർ, ഷിജി അന്ന ജോസഫ്, സ്റ്റേറ്റ് ഭാരവാഹികളായ ഇക്ബാൽ ചെക്കിയാട്, സജി ബേക്കൽ, പ്രദീപ് കോശി, സി. സാദിക്കലി, ഷമീർ നാദാപുരം, പ്രജീഷ് വിളയിൽ, അഹ്മദ് അലി, അരിഷ് അബൂബക്കർ, സുലൈമാൻ കറുത്തക്ക, ഫിറോസ് മുഹമ്മദ് തുടങ്ങി നിരവധി നേതാക്കൾ ആശംസകൾ നേർന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.