ദുബൈ: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി ഇന്ത്യ യു.എ.ഇ പൊതുജനങ്ങൾക്കായി ജനകീയ ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യ സമര പോരാളികൾ, സ്വാതന്ത്ര്യസമര ചരിത്രം, സ്മാരകങ്ങൾ, സംഭവങ്ങൾ, സ്ഥലങ്ങൾ തുടങ്ങിയവയെ കുറിച്ചായിരിക്കും ചോദ്യങ്ങൾ.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രബോധവും പാരമ്പര്യവും സമരപോരാളികളെ ഓർത്തെടുക്കലുമാണ് മെഗാ ക്വിസ് പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്. ആർക്കും അനായാസം പങ്കെടുക്കാവുന്ന ലളിതമായ ചോദ്യങ്ങളും മത്സര രീതിയുമാണ് സംഘാടകർ തയാറാക്കിയിരിക്കുന്നത്.
ആഗസ്റ്റ് 15ന് യു.എ.ഇ സമയം രാത്രി എട്ടുമുതൽ 11 വരെ ഓൺലൈനായാണ് മത്സരം. വിജയികൾക്ക് കാഷ് പ്രൈസ് നൽകും. 15,000 രൂപ ഒന്നാം സമ്മാനവും 10,000 രൂപ രണ്ടാം സമ്മാനവും 5000 രൂപ മൂന്നാം സമ്മാനവും നൽകുമെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ ജനറൽ സെക്രട്ടറി അരുൺ സുന്ദർ രാജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +971502418118 എന്ന നമ്പറുമായി ബന്ധപ്പെടുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ( tinyurl.com/indiaq2022) രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.