അ​സ്മി​ൽ അ​റ​ക്ക​ൽ, മു​ഹ​മ്മ​ദ് റി​യാ​സ് ബി.​എ, റ​മീ​സ റ​സാ​ഖ്

സ്വാതന്ത്ര്യദിന ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

അ​ബൂ​ദ​ബി: പ്ര​വാ​സി ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ് ഇ​ന്ത്യ​ക്യൂ-2024​ന്റെ ഫൈ​ന​ൽ റൗ​ണ്ട് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​യ്യ​ൻ കാ​ളി ദി​ന​മാ​യ ആ​ഗ​സ്റ്റ് 28ന്​ ​ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. വി​ജ​യി​ക​ൾ: അ​സ്മി​ൽ അ​റ​ക്ക​ൽ, അ​ബൂ​ദ​ബി( ഒ​ന്നാം സ്ഥാ​നം), മു​ഹ​മ്മ​ദ് റി​യാ​സ് ബി.​എ, അ​ബൂ​ദ​ബി (ര​ണ്ടാം സ്ഥാ​നം), റ​മീ​സ റ​സാ​ഖ്, അ​ജ്‌​മാ​ൻ (മൂ​ന്നാം സ്ഥാ​നം). വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 20,000 രൂ​പ, 10,000 രൂ​പ, 5,000 രൂ​പ സ​മ്മാ​ന​മാ​ണ്​ ന​ൽ​കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ന​ട​ന്ന ആ​ദ്യ റൗ​ണ്ടി​ൽ​നി​ന്ന്​ യോ​ഗ്യ​ത നേ​ടി​യ​വ​രാ​ണ് ഫൈ​ന​ൽ റൗ​ണ്ട് മാ​റ്റു​ര​ച്ച​ത്.

അ​തി​ൽ അ​ദ്യ റൗ​ണ്ടി​ൽ അ​ഞ്ചു​പേ​ർ അ​വ​സാ​ന ഘ​ട്ട മ​ത്സ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​വാ​സി ഇ​ന്ത്യ യു.​എ.​ഇ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ണ്‍ സു​ന്ദ​ർ​രാ​ജ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​വ​താ​ര​ക​ൻ ജാ​ബി​ർ, ക്വി​സ് മാ​സ്റ്റ​ർ ഒ.​പി. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. പ്ര​വാ​സി ഇ​ന്ത്യ സെ​ക്ര​ട്ട​റി ഹാ​ഫി​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Independence Day Quiz Winners announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.