ദുബൈ: യു.എ.ഇ, ഒമാൻ ടീമുകൾക്കെതിരായ അങ്കത്തിനൊരുങ്ങി ഇന്ത്യൻ ഫുട്ബാൾ ടീം. കോച്ച് ഐകർ സ്റ്റിമാകിെൻറ നേതൃത്വത്തിൽ ദുബൈയിലാണ് ടീമിെൻറ പരിശീലനം. ഒന്നര വർഷത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്. അതുകൊണ്ടുതെന്ന നാട്ടിലെ ക്യാമ്പിനുശേഷമാണ് ടീം ദുബൈയിൽ എത്തിയത്. ഇവിടെ ഒരാഴ്ചത്തെ പരിശീലനത്തിനുശേഷം 25ന് ആദ്യ മത്സരത്തിൽ ഒമാനെ നേരിടും.
മക്തൂം ബിൻ റാശിദ് സ്റ്റേഡിയത്തിലാണ് മത്സരം. രാജ്യാന്തര സൗഹൃദ മത്സരമാണെങ്കിലും വീറുറ്റ പ്രകടനം കാഴ്ചെവക്കാനാണ് ഇന്ത്യയുടെ ഒരുക്കം. സുപ്രധാന ടൂർണമെൻറുകൾ മുന്നിലുള്ളതിനാൽ സൗഹൃദമത്സരത്തെ ഗൗരവത്തോടെയാണ് ടീം സമീപിക്കുന്നത്. രണ്ടാമത്തെ മത്സരം 29ന് യു.എ.ഇക്കെതിരെ സബീൽ സ്റ്റേഡിയത്തിലാണ്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുന്നിൽ നിൽക്കുന്ന ടീമാണ് യു.എ.ഇയും ഒമാനും. ഇന്ത്യ 104ാം സ്ഥാനത്ത് നിൽക്കുേമ്പാൾ യു.എ.ഇ 74, ഒമാൻ 81 റാങ്കുകളിലാണ്.
ഹോം ഗ്രൗണ്ട് ആനുകൂല്യവും യു.എ.ഇക്ക് തുണയാകും. ഒമാനെതിരായ മത്സരം വൈകീട്ട് 5.45നാണ്. ദുബൈയിലെ ചൂട് കാലാവസ്ഥയിൽ ഇന്ത്യക്ക് മത്സരം കടുപ്പമേറിയതായിരിക്കും. കാലാവസ്ഥയുമായി ഒത്തിണങ്ങുന്നതിനാണ് ടീം ദിവസങ്ങൾക്കു മുേമ്പ ദുബൈയിലെത്തിയത്. യു.എ.ഇക്കെതിരായ മത്സരം രാത്രി എട്ടിനായതിനാൽ കാലാവസ്ഥ പ്രശ്നമുണ്ടാകില്ല.
മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദിനും കെ.പി. രാഹുലിനും ടീമിൽ ഇടംനേടാനായില്ലെങ്കിലും മഷൂർ ഷരീഫും ആശിഖ് കരുണിയനും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. മഷൂർ ആദ്യമായാണ് ഇന്ത്യൻ ജഴ്സി അണിയാനൊരുങ്ങുന്നത്. കോവിഡ് ബാധിച്ച നായകൻ സുനിൽ ഛേത്രിയില്ലാത്തത് ടീമിന് ക്ഷീണമാകും. 27 അംഗ ടീമാണ് ദുബൈയിൽ എത്തിയത്. 2019 നവംബറിൽ ലോകകപ്പ് യോഗ്യത റൗണ്ടിൽ കളിച്ചശേഷം ആദ്യമായാണ് ഇന്ത്യൻ ടീം മത്സരത്തിനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.