ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം: വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

അബൂദബി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ച് അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ ഐ.ടി ആൻഡ് മീഡിയ വിഭാഗവും സാഹിത്യ വിഭാഗവും സംയുക്തമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. 'ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം; ചരിത്ര നാള്‍ വഴികളിലൂടെ' എന്ന വിഷയത്തില്‍ ജനറല്‍ വിഭാഗത്തിന്‍റെ വീഡിയോഗ്രഫി മത്സരം, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ആസ്പദമാക്കി ജനറല്‍ വിഭാഗത്തിന്‍റെ പോസ്റ്റര്‍ ഡിസൈനിങ്, 18 വയസ്സിന് താഴെയുള്ളവര്‍ക്കായി ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് പ്രബന്ധ രചന എന്നിവയും 18വയസ്സിന് മുകളിലുള്ളവര്‍ക്കായി മലയാള പ്രസംഗം, മലയാള പ്രബന്ധരചന എന്നീ മല്‍സരങ്ങളാണ് സംഘടിപ്പിക്കുന്നത്.

രചനകള്‍ ആഗസ്റ്റ് 14ന് രാത്രി 10 മണിക്ക് മുമ്പ് 00971569904589 എന്ന വാട്‌സ്ആപ് നമ്പറില്‍ അയക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രസംഗ മത്സരങ്ങള്‍ 14ന് വൈകീട്ട് ഏഴുമുതല്‍ അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടക്കും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. വിജയികള്‍ക്ക് അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ സമ്മാനങ്ങള്‍ നല്‍കും. വിശദ വിവരങ്ങള്‍ക്ക് 050 8048505 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Tags:    
News Summary - Indian Independence Day Celebration: Various Competitions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.