?????? ????????? ???????? ??.?? ???????????????? ???????????????? ??????????????? ?????? ?????????????

ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ കെ.ജി പ്രവേശന നറുക്കെടുപ്പ്:  280 സീറ്റുകള്‍ക്കായി ആയിരത്തി അഞ്ഞൂറിലേറെ അപേക്ഷകള്‍

ഷാര്‍ജ: കെ.ജിയിലേക്കുള്ള കുട്ടികളുടെ പ്രവേശനത്തിനായി ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ നടന്ന നറുക്കെടുപ്പിനെത്തിയത് രണ്ടായിരത്തോളം രക്ഷിതാക്കള്‍. 
കെ.ജി വണിലെ 1000 സീറ്റുകളില്‍ സ്കൂളില്‍ പഠിക്കുന്ന സഹോദരങ്ങള്‍ക്കുള്ള 365 സീറ്റുകളും സ്കൂളി​​െൻറ കീഴിലുള്ള നഴ്സറിക്കുള്ള 415 സീറ്റുകളും കഴിച്ച് ബാക്കിയുള്ള 220 സീറ്റുകളിലേക്കാണ്​ സ്കൂള്‍ അങ്കണത്തില്‍ നറുക്കെടുപ്പ് നടന്നത്. ഇതിനായി 1073 പേരുടെ നറുക്കുകളാണിട്ടത്. 

രാവിലെ ഒമ്പതിന് ആരംഭിച്ച നറുക്കെടുപ്പില്‍ പങ്കാളികളാകാന്‍ രാവിലെ ആറ്​ മണി മുതല്‍ തന്നെ രക്ഷിതാക്കള്‍ സ്കൂളിലെത്തി തുടങ്ങിയിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡൻറ്​ അഡ്വ.വൈ.എ.റഹീമി​​െൻറ നേതൃത്വത്തില്‍ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്​. തുടര്‍ന്ന്​ ഉച്ചക്ക് ശേഷം നടന്ന കെ.ജി ടു വിലേക്കുള്ള പ്രവേശനത്തിനുള്ള നറുക്കെടുപ്പും നടന്നു. 437 അപേക്ഷകളില്‍ 60 പേര്‍ക്കാണ് അവസരം ലഭിച്ചത്. 

അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ വി.നാരായണന്‍ നായര്‍, വൈസ് പ്രസിഡൻറ്​ മാത്യു ജോ, ജോയൻറ്​ ട്രഷറര്‍ അനില്‍ വാര്യര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍മാരായ പ്രമോദ് മഹാജന്‍, ആൻറണി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍മാരായ മിനി മേനോന്‍, മുഹമ്മദ് അമീന്‍, ഹെഡ്മാസ്​റ്റര്‍ രാജീവ് മാധവന്‍, പ്രധാനാധ്യാപിക അസ്റ ഹുസൈന്‍, സൂപ്പര്‍വൈസര്‍മാരായ ആയിഷ നവാസ്, മംത ഗോജര്‍ എന്നിവര്‍ നറുക്കെടുപ്പില്‍ പങ്കാളികളായി.

Tags:    
News Summary - indian school-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.