നിലവാര പരിശോധന: പിന്നോ​േട്ടാടി ഇന്ത്യൻ സ്​കൂളുകൾ

ദു​ബൈ: നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ ​െഡ​വ​ല​പ്​​മ​െൻറ്​ അ​തോ​റി​റ്റി (കെ.​എ​ച്ച്.​ഡി.​എ) ന​ട​ത്തി​യ നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ​ക്ക്​ തി​രി​ച്ച​ടി. ഇ​ന്ത്യ, പാ​കി​സ്​​താ​ൻ സ്​​കൂ​ളു​ക​ളി​ൽ ന​ട ​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വ​ന്ന​പ്പോ​ൾ 15 ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഗു​ഡ്, വെ​രി​ഗു​ഡ്​ റേ​റ്റി​ങ്​​ നേ​ടാ​നാ​യ​ത്. ഒൗ​ട്ട്​​സ്​​റ്റാ​ൻ​ഡി​ങ്​ പ​ട്ടി​ക​യി​ൽ ഒ​രു ഇ​ന്ത്യ​ൻ സ്​​കൂ​ളി​നു​ പോ​ലും ഇ​ടം​പി​ടി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം 21 സ്​​കൂ​ളു​ക​ൾ​ക്ക്​ ഗു​ഡ്, വെ​രി​ഗു​ഡ്​ റേ​റ്റി​ങ്​ ല​ഭി​ച്ചി​രു​ന്നു. ഒ​രു സ്​​കൂ​ളി​ന്​ ഒൗ​ട്ട്​​സ്​​റ്റാ​ൻ​ഡി​ങ്​ റേ​റ്റി​ങ്ങും ല​ഭി​ച്ചി​രു​ന്നു.


ഇ​ക്കു​റി അ​വ​സാ​ന റൗ​ണ്ടി​ൽ 32 സ്​​കൂ​ളു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്​. ഗു​ഡ്​ റേ​റ്റി​ങ്ങി​ൽ​നി​ന്ന്​ നാ​ല്​ സ്​​കൂ​ളു​ക​ൾ വെ​രി​ഗു​ഡി​ലേ​ക്ക്​ ഉ​യ​ർ​ന്ന​താ​ണ്​ ആ​ശ്വാ​സം. 11 സ്​​കൂ​ളു​ക​ൾ​ക്ക്​ ഗു​ഡ്​ റേ​റ്റി​ങ്​ ല​ഭി​ച്ചു. മ​ല​യാ​ളി വേ​രു​ക​ളു​ള്ള ജെം​സ്​ ന്യൂ ​മി​ല്ലേ​നി​യം സ്​​കൂ​ൾ, ജെ.​എ​സ്.​എ​സ്​ പ്രൈ​വ​റ്റ്​ സ്​​കൂ​ൾ, ജെ.​എ​സ്.​എ​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ, അം​ബാ​സ​ഡ​ർ സ്​​കൂ​ൾ എ​ന്നി​വ​ക്കാ​ണ്​ വെ​രി​ഗു​ഡ്​ റേ​റ്റി​ങ്​ ല​ഭി​ച്ച​ത്. ഗു​ഡ്​ റേ​റ്റി​ങ്​ ല​ഭി​ച്ച സ്​​കൂ​ളു​ക​ൾ: കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ സ്​​റ്റാ​ർ​േ​ട്ട​ഴ്​​സ്, ജെം​സ്​ ഹെ​റി​റ്റേ​ജ്​ സ്​​കൂ​ൾ, ജെം​സ്​ അ​വ​ർ ഒാ​ൺ ഇ​ന്ത്യ​ൻ സ്​​കൂ​ൾ, ആം​ലെ​ഡ്​ സ്​​കൂ​ൾ, ക്രെ​ഡ​ൻ​സ്​ ഹൈ​സ്​​കൂ​ൾ, അ​വ​ർ ഒാ​ൺ ഹൈ​സ്​​കൂ​ൾ, ദ ​ഇ​ൻ​ഡ്യ​ൻ ഹൈ​സ്​​കൂ​ൾ ഗ​റൂ​ദ്, സ്​​പ്രി​ങ്​​ഡീ​ൽ​സ്​ സ്​​കൂ​ൾ, ബി​ൽ​വ ഇ​ന്ത്യ​ൻ സ്​​കൂ​ൾ, ദ ​ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി, പ്രൈ​മ​സ്​ സ്​​കൂ​ൾ. ക​ണ്ടെ​ത്ത​ലു​ക​ളു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ വ്യാ​ഴാ​ഴ്​​ച പു​റ​ത്തു​വി​േ​ട്ട​ക്കും.

Tags:    
News Summary - indian school-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.