ഒരു ഇന്ത്യൻ സ്​കൂൾ ​കൂടി പ്രവർത്തനം നിർത്തുന്നു

ദുബൈ: നഗരത്തിലെ ഇന്ത്യൻ പ്രവാസികളുടെ പ്രിയ വിദ്യാലയങ്ങളിൽ ഒന്നു കൂടി സേവനം നിർത്തുന്നു. 30 വർഷമായി സഫയിൽ പ്രവർത്തിച്ചു വരുന്ന എമി​േററ്റ്​സ്​ ഇംഗ്ലീഷ്​ സ്​പീക്കിങ്​ സ്​കൂൾ ആണ്​ ഇൗ അധ്യയന വർഷം പൂർത്തിയാവുന്നതോടെ അടക്കാനൊരുങ്ങൂന്നത്​. കിൻറർഗാർട്ടൻ മുതൽ 12ാം ക്ലാസ്​ വരെ സി.ബി.എസ്​.ഇ പാഠ്യപദ്ധതി പ്രകാരം അധ്യയനം നടത്തുന്ന ഇവിടെ നിന്ന്​ പതിയായിരക്കണക്കിന്​ കുഞ്ഞുങ്ങളാണ്​ പഠിച്ചിറങ്ങിയിട്ടുള്ളത്​. നിലവിൽ 1500 കുട്ടികൾ പഠിക്കുന്നുണ്ടിവിടെ. സാമ്പത്തിക പ്രയാസങ്ങളാണ്​ സ്​കൂൾ സേവനം നിർത്താൻ കാരണമെന്നറിയുന്നു. കുറഞ്ഞ ഫീസ്​ വാങ്ങുന്ന സ്​കൂളിന്​ മികച്ച നിലവാരമുള്ള ജീവനക്കാരെ ആകർഷിക്കാൻ തക്ക ശമ്പളം നൽകാൻ കഴിയാതെ വരുന്നതായി അധികൃതർ പറയുന്നു. അടുത്ത വർഷത്തേക്ക്​ മറ്റു സ്​കൂളുകളിലേക്ക്​ പ്രവേശനം തേടൽ സുഗമമാക്കുന്നതിനായി സ്​കൂൾ പൂട്ടുന്ന വിവരം രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്​. പ്രവർത്തനം നിർത്താനുള്ള സ്​കൂളി​​െൻറ അ​േപക്ഷക്ക്​ അനുമതി നൽകിയതായി നോളജ്​ ആൻറ്​ ഹ്യൂമൻ ഡവലപ്​മ​െൻറ്​ അതോറിറ്റി (കെ.എച്ച്​.ഡി.എ) അനുമതി കമീഷൻ മേധാവി മുഹമ്മദ്​ ദർവീഷ്​ വ്യക്​തമാക്കി.  
 
Tags:    
News Summary - indian school-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.