ദുബൈ: ഈ വർഷം ഏപ്രിലിൽ അമേരിക്കയിലെ ഹ്യൂസ്റ്റനിൽ നടക്കുന്ന ഫോർ ഇൻഫർമേഷൻ ആൻഡ് റെക്കഗ്നീഷൻ ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഫസ്റ്റ്) ചാമ്പ്യൻഷിപ്പിൽ യു.എ.ഇയെ പ്രതിനിധാനംചെയ്യാൻ യോഗ്യത നേടി ഏഴ് ഇന്ത്യൻ വിദ്യാർഥികൾ. യു.എ.ഇയിൽ നടന്ന ഫസ്റ്റ് ലെഗോ ലീഗിന്റെ ദേശീയതല മത്സരത്തിൽ ചാമ്പ്യന്മാരായതോടെയാണ് രണ്ടു മലയാളികൾ അടക്കമുള്ള കുട്ടികൾ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. യുനീക് വേൾഡ് റോബോട്ടിക്സിലെ യു.ഡബ്ല്യു.ആർ സ്റ്റാർലിങ്ക് ടീമാണ് 110ലധികം രാജ്യങ്ങൾ മത്സരിക്കുന്ന വേദിയിലേക്ക് യോഗ്യരായത്.
യു.എ.ഇയിൽ മൂന്നു മേഖലകളിലായി 200ലധികം ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ് ഇവർ ചാമ്പ്യന്മാരായത്. ചാമ്പ്യൻഷിപ്പുൾപ്പെടെ ഏഴു പുരസ്കാരങ്ങൾ ഇവർ സ്വന്തമാക്കി. പ്രണവ് നക്കീരന്‍, നൈസ ഗൗര്‍, നമന്‍ ഛുഗാനി, മുഹമ്മദ് മിഫ്സല്‍ മഅ്റൂഫ്, അര്‍ണവ് ഭാര്‍ഗവ, അര്ജുന് പ്രതീഷ്, വന്‍ശ് ഷാ എന്നിവരാണ് ചാമ്പ്യന്മാരായത്. നാസ, അമേരിക്കന്‍ പ്രതിരോധ വകുപ്പ്, ഗൂഗ്ള്‍, ആപ്പിൾ, ബോയിങ്, ഫോര്‍ഡ്, ബി.എ.ഇ സിസ്റ്റംസ്, വാള്‍ട്ട് ഡിസ്നി എൻജിനീയറിങ്, റോക്ക്വെല്‍ ഓട്ടോമേഷന്‍ തുടങ്ങിയ ലോകോത്തര സ്ഥാപനങ്ങളാണ് ഹ്യൂസ്റ്റനിലെ രാജ്യാന്തര പ്രോഗ്രാം സ്പോണ്സര് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ നടന്ന അന്താരാഷ്ട്ര മത്സരങ്ങളിലും യു.ഡബ്ല്യു.ആര് സ്റ്റാര്‍ലിങ്ക് എൻജിനീയറിങ് എക്സലന്‍സ് അവാര്‍ഡ് നേടിയിരുന്നു.
അന്താരാഷ്ട്രതലത്തിൽ യു.എ.ഇയെ പ്രതിനിധാനംചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും ലോക ടീമുകളുമായി മത്സരിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും യുനീക് വേൾഡ് റോബോട്ടിക്സ് സി.ഇ.ഒ ബെൻസൺ തോമസ് ജോർജ് പറഞ്ഞു. ബന്‍സണ്‍ തോമസ് ജോര്‍ജ്, കോച്ചുമാരായ മുഹമ്മദ് മുഖ്താര്‍, അഹിലന്‍ സുന്ദരരാജ്, അഹ്മദ് ഷമീം, അലി ശൈഖ് എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.